Chapter Title : റോക്കി 4 [സാത്യകി]
ഒന്ന് കണ്ണോടിച്ചു.. രണ്ട് മുറി, ഒരു ഹാൾ, ഒരു കിച്ചൺ, ഒരു ബാത്രൂം.. മൊത്തത്തിൽ സൗകര്യം ഒക്കെ ഉള്ള ഒരു കുഞ്ഞു വീട്.. വീടിന് വൃത്തിക്കുറവ് ഒന്നും ഇല്ലെങ്കിലും ഒരു ചെറുപ്പക്കാരൻ താമസിക്കുന്ന ഇടത്തു കാണുന്ന അലങ്കോലങ്ങൾ ഒക്കെ ഇവിടെയും ഉണ്ട്. അലക്കാനായി ഒരു മൂലയ്ക്ക് കൂട്ടി ഇട്ടിരിക്കുന്ന തുണികൾ, അലക്ഷ്യമായി ഊരി ഇട്ടിരിക്കുന്ന ഷൂസ്, കാപ്പി കുടിച്ചിട്ട് കട്ടിലിന് അടിയിൽ തന്നെ വച്ചിട്ട് പോയ ഗ്ലാസ്.. അങ്ങനെ വീടിന്റെ ഓരോ മൂലയിലും ഇഷാനിയുടെ കണ്ണുകൾ എത്തി..
'നിനക്ക് ഇവിടൊക്കെ കുറച്ചു മെന ആയിട്ട് കൊണ്ട് പൊയ്ക്കൂടേ..?
ഇഷാനി ചോദിച്ചു
'ഇപ്പോൾ എന്താണ് കുഴപ്പം.. എല്ലാം അടിപൊളി ആണല്ലോ..'
അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു ഞാൻ മറുപടി കൊടുത്തു. ഹാളിൽ വന്നപ്പോൾ അവൾ എല്ലാം ഒന്ന് അടുക്കി പെറുക്കി വക്കുവാണ്..
'ഭയങ്കരം തന്നെ.. ഈ സോഫയിലെ വിരിപ്പ് എങ്കിലും നിനക്ക് ഒന്ന് നേരെ വിരിച്ചൂടെ..?
'അത് നേരെ തന്നെ ആണ് കിടക്കുന്നത്.. നിനക്ക് ഓസിഡി വല്ലതും കാണും. അതാ എത്ര വൃത്തിയിൽ ഇരുന്നിട്ടും വൃത്തി ആകാത്ത പോലെ തോന്നുന്നത്..'
ഞാൻ അവളെ കളിയാക്കുന്ന പോലെ പറഞ്ഞു
'ഓസിഡി നിന്റെ മറ്റവൾക്കാ..'
ഇഷാനി പതിയെ പറഞ്ഞു...
'എന്താ..?
അവൾ പറഞ്ഞത് ഞാൻ ശരിക്കും കേട്ടില്ല
'നിനക്ക് പുസ്തകം വായിക്കുന്ന ശീലം ഒക്കെ ഉണ്ടല്ലേ.. '
വിഷയം മാറ്റാൻ അവൾ പുസ്തകം അടുക്കി വച്ചിരിക്കുന്ന ഷെൽഫിലേക്ക് നോക്കി പറഞ്ഞു
'ആ ഉണ്ടായിരുന്നു.. ഇപ്പോൾ കുറവാണ്.. വീട്ടിൽ ഒരു ലൈബ്രറിക്കുള്ള പുസ്തകം ഉണ്ട്..'
ഞാൻ പറഞ്ഞു
'ആഹാ.. എന്നെ ഒരു ദിവസം
💬 Comments
View all comments