Chapter Title : റോക്കി 4 [സാത്യകി]
കൊണ്ട് പോ എന്നാൽ.. എനിക്ക് ഫ്രീ ആയിട്ട് കുറെ ബുക്ക്സ് എടുത്തോണ്ട് വരാമല്ലോ..'
അവൾ ഷെൽഫിലെ ബുക്ക്സ് നോക്കികൊണ്ട് പറഞ്ഞു
'നിന്റെ ഷോപ്പിലെ ബുക്സ് ഒക്കെ വായിച്ചു തീർത്തോ.. അവിടെ പണി എടുക്കാൻ പോയിട്ട് ഗ്യാപ്പിൽ ഇരുന്ന് വായന ആണല്ലോ പണി..'
എന്റെ ചോദ്യം ഗൗനിക്കാതെ ഇഷാനി പെട്ടന്ന് ഷെൽഫിൽ നിന്നും കുറച്ചു വലിയ ഒരു ബുക്ക് കൈ നീട്ടി എടുത്തു
'എടാ ഇത് നമ്മുടെ അറ്റൻഡൻസ് രജിസ്റ്റർ അല്ലേ..? ഈയിടെ കാണാതെ പോയത്..? അതെങ്ങനെ ഇവിടെ വന്നു..?
അവൾ അത്ഭുതത്തോടെ രജിസ്റ്റർ മറിച്ചു കൊണ്ട് ചോദിച്ചു
'അയ്യോ ശരിയാണല്ലോ.. ഇതെങ്ങനെ ഇവിടെ വന്നു..?
ഞാൻ ഒന്നും അറിയാത്ത പോലെ വെറുതെ അഭിനയിച്ചു.. എന്റെ അഭിനയം അവൾക്ക് പിടി കിട്ടി
'എടാ ദ്രോഹി.. അപ്പോൾ നീയാണല്ലോ ഇത് മാറ്റിയത്.. എന്നിട്ട് നമ്മുടെ ക്ലാസ്സിനെ മൊത്തത്തിൽ ചീത്ത കേൾപ്പിച്ചില്ലേ..'
'അത് പിന്നെ എനിക്ക് എക്സാം എഴുതാൻ ഉള്ള അറ്റൻഡൻസ് പോലും ഇല്ലായിരുന്നു.. വേറെ വഴി ഒന്നും കണ്ടില്ല. കിട്ടിയ ഗ്യാപ്പിൽ ഇത് മുക്കി..'
'കണ്ട പെണ്ണുങ്ങളുടെ പുറകെ നടന്നു ക്ലാസ്സിൽ കയറാതെ ഇരുന്നാൽ അറ്റന്റൻസ് കിട്ടില്ല..'
ഇഷാനി സ്വല്പം ഗർവ്വോടെ എന്നെ നോക്കി പറഞ്ഞു
'അതിപ്പോ പറ്റി പോയില്ലേ.. ഇനി ഏതായാലും നീയിത് ആരോടും പറയണ്ട. നമ്മൾ ആണിത് അടിച്ചു മാറ്റിയത് എന്ന് മൂന്നാമത് ഒരാൾ അറിയാൻ പാടില്ല..'
ഞാൻ വളരെ സ്വാകാര്യം പറയുന്നത് പോലെ അവളോട് ചേർന്നു നിന്ന് പറഞ്ഞു. ആദ്യം അവൾ അത് സീരിയസ് ആയി കേട്ടെങ്കിലും പിന്നെ ആണ് അവൾക്ക് അതിലെ എന്റെ കുരുട്ട്
💬 Comments
View all comments