Chapter Title : റോക്കി 4 [സാത്യകി]
തുറന്നു പറയാൻ തന്നെ ഞാൻ തീരുമാനിച്ചു
'എനിക്ക് എന്ത് അറിയാമെന്നു..? ഞാൻ എന്താ അഭിനയിച്ചത്..? നീ കാര്യം തെളിച്ചു പറ..'
ഇഷാനി കാര്യം മനസിലാകാത്തത് പോലെ ചോദിച്ചു
'നമ്മുടെ കാര്യം..'
അവളോട് ഇഷ്ടം പച്ചക്ക് പറയാൻ ഇപ്പോളും ഉള്ളിൽ എന്തോ ഒരു പേടി...
'നമ്മുടെ.. എന്ത് കാര്യം..?
അവൾക്ക് കാര്യം മനസിലായി എന്ന് എനിക്ക് മനസിലായി. അവളുടെ ശബ്ദത്തിലെ പതറിച്ചയിൽ തന്നെ അതുണ്ടായിരുന്നു..
' എനിക്ക് നിന്നോട് ഫ്രണ്ട്ഷിപ്പിന് പുറമെ ഒരു ഫീലിംഗ്സ് ഉണ്ട്.. ഞാൻ അത് പറയാതെ തന്നെ നിനക്ക് അറിയാം.. പറയണോ വേണ്ടയോ എന്ന് ഞാൻ ഒരുപാട് ആലോചിച്ചത് ആണ്.. മേ ബീ ദിസ് ഈസ് റൈറ്റ് ടൈം ഫോർ ഇറ്റ്..'
പെട്ടന്ന് വന്ന ഒരു ഒഴുക്കിൽ ഞാൻ അത് പറഞ്ഞു ഒപ്പിച്ചു. മനസ്സിൽ ചിറകിട്ട് അടിച്ചു കൊണ്ടിരുന്ന ഒരു പ്രാവ് പറന്നു പോയ സുഖം അത് പറഞ്ഞൊഴിഞ്ഞപ്പോൾ എനിക്ക് അനുഭവപ്പെട്ടു.. ആ തുറന്ന് പറച്ചിൽ എനിക്കൊരു ആശ്വാസം തന്നെങ്കിൽ അവൾക്ക് അത് തിരിച്ചായിരുന്നു അനുഭപ്പെട്ടത്.. എന്റെ ഉള്ളിൽ നിന്നും പറന്നു പോയ പ്രാവ് ഒരുപക്ഷെ അവളുടെ ഉള്ളിൽ ചേക്കേറി കാണും.. ഉള്ളിൽ കിടന്നു വീർപ്പു മുട്ടി അത് ചിറകിട്ട് അടിക്കാൻ തുടങ്ങിയപ്പോൾ അവൾ അസ്വസ്‌ഥയാകാൻ തുടങ്ങി..
'ഞാൻ.. ഞാൻ.. നമുക്ക് പിന്നെ കാണാം..'
ഇഷാനി പെട്ടന്ന് എന്നിൽ നിന്നും കുറച്ചു പിന്നിലേക്ക് മാറി കൊണ്ട് പറഞ്ഞു.. പുറത്തേക്ക് ഇറങ്ങാൻ നടക്കവേ മുന്നിൽ ഇരുന്ന കസേര കാണാതെ അവൾ അതിൽ തട്ടി വീഴാനും പോയി.. കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു അവൾ ധൃതി പിടിച്ചു പുറത്തേക്ക്
💬 Comments
View all comments