Chapter Title : റോക്കി 4 [സാത്യകി]
ഇറങ്ങാൻ തുടങ്ങി
'നിന്റെ ഫോൺ..?
അവൾ ഫോൺ വിളിക്കാൻ നോക്കിയപ്പോൾ തട്ടിപ്പറിച്ച മൊബൈൽ എന്റെ കയ്യിൽ ആയിരുന്നു. ഞാൻ അത് അവളോട് വിളിച്ചു പറഞ്ഞു
'ഓ സോറി.. ഞാൻ മറന്നു.. താങ്ക്സ്.. ബൈ..'
എന്റെ മുഖത്ത് നോക്കാതെ ഇത്രയും പറഞ്ഞിട്ട് അവൾ പോയി. പിന്നാലെ പോയി അവളോട് സംസാരിക്കണോ എന്ന് ഞാൻ ആലോചിച്ചു.. വേണ്ട അവളിപ്പോ നല്ല ടെൻഷനിൽ ആണ്. ഇപ്പോൾ പെട്ടന്ന് ഒരു പ്രൊപോസൽ അവൾ പ്രതീക്ഷിച്ചിട്ടില്ല. അതിന്റെ ഷോക്ക് ആകും.. മാത്രം അല്ല ഇനി കാണുമ്പോൾ ഞാനും കുറച്ചു തയ്യാറായിരിക്കണം..
അവളെ ഇനി കാണുമ്പോൾ എങ്ങനെ സംസാരിക്കണം എന്നൊക്കെ ഞാൻ മനസ്സിൽ കാണാൻ തുടങ്ങി. ഒരു പ്രാങ്ക് ആയിരുന്നു ഇതെന്ന് പറഞ്ഞാൽ വേണമെങ്കിൽ സുഖമായി എനിക്ക് രക്ഷപെടാം.. ചിത്രം വരച്ചത് ബർത്ത്ഡേ ഗിഫ്റ്റിന് വേണ്ടി ആണെന്നും പറയാം. പിന്നെ അച്ഛന്റെ കൂടെയുള്ള പിക് ആണ് ബെറ്റർ എന്ന് തോന്നിയപ്പോൾ ഇത് ഒഴിവാക്കി എന്നും പറയാം.. സമാധാനത്തോടെ ഇരുന്ന് ചിന്തിച്ചപ്പോൾ എനിക്ക് എസ്‌കേപ്പ് ആകാനുള്ള കള്ളത്തരങ്ങൾ ഒക്കെ തെളിഞ്ഞു വരാൻ തുടങ്ങി.. ഇതൊരുപക്ഷെ അവൾ വിശ്വസിച്ചേക്കും.. പക്ഷെ ഈ നാടകം ഇനിയും തുടർന്ന് കൊണ്ട് പോകാൻ എനിക്ക് താല്പര്യമില്ലായിരുന്നു..
എന്റെ ഉള്ളിൽ ഉള്ളത് ഇഷാനി അറിഞ്ഞു. ഇനി അവളുടെ മറുപടി കിട്ടിയാൽ മതി. അതെന്ത് തന്നെ ആയാലും...!
അവളെ ഒന്ന് ഫോൺ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്താലോ എന്ന് ഞാൻ കുറെ വട്ടം ആലോചിച്ചു. അവളുടെ മുഖം കാണാതെ ആകുമ്പോൾ ഒരു ധൈര്യം കിട്ടും. പിന്നെ ഓർത്തു ചില പെൺകുട്ടികൾക്ക് നേരിട്ട് സംസാരിക്കുന്നത് ആണ് ഇമ്പ്രെസ്സ്
💬 Comments
View all comments