0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.5K

അല്ല. ഞാൻ.. ഞാൻ പറഞ്ഞത് ഒക്കെ സത്യം ആണ്..'

ഞാൻ സ്വരം കുറച്ചു ഞങ്ങൾക്ക് രണ്ട് പേർക്ക് മാത്രം കേൾക്കാവുന്ന ഒച്ചയിൽ പറഞ്ഞു. കാര്യം വേറെ ആരും അടുത്തില്ല എങ്കിലും എന്തോ ഒരു ഫീലിൽ പറഞ്ഞപ്പോ അങ്ങനെ ആയതാണ്

'എന്ത് സത്യം ആണെന്ന്..?

അത് ചോദിച്ചപ്പോളും അവൾ എന്നെ നോക്കിയിരുന്നില്ല. അവളുടെ കണ്ണുകൾ ബുക്കിൽ തന്നെ ആയിരുന്നു

'ഞാൻ പറഞ്ഞതൊക്കെ.. എനിക്ക് നിന്നോട് ഉള്ള ഫീലിംഗ്സ്...!

ഹൃദയം പട-പടാ മിടിക്കുമ്പോളും ഞാൻ അത് പറഞ്ഞു.

'എന്ത് ഫീലിംഗ്സ്...?

അത് ചോദിച്ചപ്പോൾ അവൾ കണ്ണുകൾ ഉയർത്തി എന്നെ നോക്കി. അവൾക്ക് എന്റെ നാവിൽ നിന്ന് അത് കേൾക്കണം.. വ്യക്തമായി കേൾക്കണം..

'എനിക്ക്.. എനിക്ക് നിന്നെ ഇഷ്ടം ആണ്.. ഒരു ഫ്രണ്ട് എന്നതിൽ ഉപരി.. റിയലി.. റിയലി.. ഐ ലവ് യൂ...!

അത് പറഞ്ഞു തീർന്നപ്പോൾ എന്റെ ഹൃദയമിടിപ്പ് കുറച്ചു കുറഞ്ഞത് പോലെ തോന്നി.. ഒരു ആശ്വാസം നെഞ്ചിനുള്ളിൽ.. അത് കേട്ടതും ഇഷാനിയുടെ കണ്ണുകൾ വിടർന്നത് ഞാൻ കണ്ടു. അവളുടെ കവിളുകൾ ചുവന്നിരുന്നോ എന്ന് മൂലയിലെ ആ അരണ്ട വെളിച്ചത്തിൽ എനിക്ക് പറയാൻ കഴിയുമായിരുന്നില്ല..

'ഇത് ഞാൻ നിന്നോട് പറയണം എന്ന് വച്ചിട്ട് കുറച്ചായി.. നിന്നെ ആദ്യം കണ്ട അന്ന് തൊട്ട് എനിക്ക് നിന്നോട് ക്രഷ് ഉണ്ടായിരുന്നു. നിന്റെ അടുത്ത് ഞാൻ കമ്പിനി ആയത് പോലും അത് കൊണ്ടാണ്.. ഐയാം സോറി ഫോർ ദാറ്റ്‌.. '

'എനിക്ക് നിന്നെ വിശ്വാസം ഇല്ല..'

ഞാൻ അത്ര ഒക്കെ പറഞ്ഞിട്ടും അവൾക്ക് ഇപ്പോളും അത് പൂർണമായി വിശ്വസിക്കാൻ പ്രയാസം ഉള്ളത് പോലെ..

'സത്യം..

💬 Comments

View all comments