0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.5K

ആരെ വച്ചു വേണമെങ്കിലും ഞാൻ സത്യം ഇടാം. എനിക്ക് നിന്നെ ശരിക്കും ഇഷ്ടമാ..'

'ലക്ഷ്മിയെ ഇഷ്ടപ്പെട്ടത് പോലെ ആണോ..? അതോ..?

ഇഷാനി കുറച്ചു ഗൗരവത്തിൽ ചോദിച്ചു.. ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചതുമാണ്. ഇത്രയും വേഗത്തിൽ പ്രതീക്ഷിച്ചില്ല എന്ന് മാത്രം

'നോ.. അവളെയെന്നല്ല.. ഒരാളോടും എനിക്ക് നിന്നോട് തോന്നിയ ഇഷ്ടം തോന്നിയിട്ടില്ല.. ആരോടും ഞാൻ ഇങ്ങനെ ഇഷ്ടം പറഞ്ഞിട്ടില്ല..'

'അവർക്കൊന്നും ഇല്ലാത്ത എന്ത് പ്രത്യേകത ആണ് എനിക്ക് നീ കണ്ടത്..?

ഇഷാനി എന്നോട് ദേഷ്യം തീർക്കുവാണ് എന്ന് എനിക്ക് മനസിലായി. ലച്ചുവുമായി ഉള്ള റിലേഷൻ അവൾക്ക് ഒട്ടും ഇഷ്ടം ആയിരുന്നില്ല.. അത് കൊണ്ട് അവൾ വീണ്ടും വീണ്ടും അത് തന്നെ ചോദിച്ചു കുത്തുന്നു

'അതെനിക്ക് പറഞ്ഞു തരാൻ അറിയില്ല.. ഞാൻ എപ്പോളും പ്രെസെന്റിൽ മാത്രം ലീവ് ചെയ്ത ഒരാളാണ്. ഇന്നത്തെ കാര്യം മാത്രം ആണ് എന്റെ കൺസേൺ.. നാളെയെ പറ്റി ഫ്യൂച്ചറിനെ പറ്റി ഞാൻ ചിന്തിക്കാറേ ഇല്ലായിരുന്നു.. നിന്നെ കണ്ടു മുട്ടുന്നത് വരെ.. നിന്നെ കണ്ട അന്ന് മുതൽ ഞാൻ സ്വപ്നം കാണാൻ തുടങ്ങി. എനിക്ക് ഒരിക്കൽ നഷ്ടം ആയ പലതും തിരിച്ചു കിട്ടുന്നത് പോലെ തോന്നി.. ഐ ജസ്റ്റ്‌ ഫീൽ ലൈക് യൂ കംപ്ലീറ്റ് മീ...'

ഞാൻ എന്തൊക്കെ ആണ് അവളോട് പറഞ്ഞത് എന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ല. എന്റെ കൈകൾ വിശ്രമം ഇല്ലാതെ ചലിച്ചു കൊണ്ടിരുന്നു. അതിടയ്ക്ക് വായുവിൽ കറങ്ങുകയും നെറ്റിയിൽ തൊടുകയും തലമുടിയിൽ തഴുകുകയും ഒക്കെ ചെയ്തു.. ഞാൻ അസ്വസ്‌ഥാനണ് എന്ന് സാരം..

'നീ ഇത് പഠിച്ചു കൊണ്ട് വന്നതാണോ..?

അവൾ ചിരിച്ചു

💬 Comments

View all comments