0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.5K

കൊണ്ട് ചോദിച്ചു.. എന്റെ പ്രൊപോസൽ ശോകം ആണെന്നാണോ അവൾ ഉദ്ദേശിച്ചത്

'അല്ല.. കുറെ ഒക്കെ പ്രാക്ടീസ് ചെയ്തിരുന്നു.. പക്ഷെ ഇവിടെ വന്നപ്പോൾ അതൊന്നും നടന്നില്ല.. ഇതൊക്കെ ശരിക്കും എന്റെ ഉള്ളിൽ നിന്ന് തന്നെ വന്നതാണ്.. എന്താ ചോദിച്ചേ അത്രക്ക് ബോർ ആയിരുന്നോ..?

ഞാൻ ഒരു വിഷമത്തോടെ അവളോട് ചോദിച്ചു

'ഹേയ് ബോർ ഒന്നും അല്ലായിരുന്നു.. അപ്പോൾ നീ ലക്ഷ്മി പോയ വാശിക്ക് എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞതല്ല അല്ലേ..?

അവൾ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു

'അല്ല.. ഞങ്ങൾ ബ്രേക്ക് ആകാൻ കാരണം ഞാൻ നിന്നോടുള്ള ഇഷ്ടം അവളോട് പറഞ്ഞത് ആണ്.. പിന്നെ അവളായി സെറ്റ് ആകാൻ കാരണം തന്നെ നിന്റെ അന്നത്തെ കല്യാണം ആലോചന പ്രാങ്ക് ആയിരുന്നു. ആ കള്ളം നീ പറഞ്ഞത് കൊണ്ടാണ് ഞാൻ അവളായി കമ്പിനി ആയത്..'

'ശരി ശരി.. ഞാൻ വിശ്വസിച്ചു..'

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

'നിനക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ ഞാൻ ഇങ്ങനെ ഓപ്പൺ ആയി പറഞ്ഞത് കൊണ്ട്..?

ഞാൻ ചോദിച്ചു

'എന്തിന്...?

'ഞാൻ ഇങ്ങനെ ഫ്രണ്ട്ഷിപ്പിന് ഇടയിൽ ലവ് മറച്ചു വച്ചതിനു.. പിന്നെ ഇങ്ങനെ ഇഷ്ടം ആണെന്ന് പറഞ്ഞതിന്...?

'അതിന് എന്തിനാ ദേഷ്യപെടുന്നേ.. ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നുന്നത് നല്ല കാര്യം അല്ലേ.. എന്നെ ഒരാൾക്ക് ഇഷ്ടം ഉണ്ടന്ന് അറിഞ്ഞാൽ എനിക്ക് സന്തോഷം ആണ്.. നമ്മുടെ എന്തെങ്കിലും ക്വാളിറ്റി കണ്ടാകുമല്ലോ അവർ ഇഷ്ടപ്പെട്ടിട്ടുള്ളത്..'.

ഇഷാനി പറഞ്ഞു. അവളുടെ ആ ആറ്റിട്യൂട് എനിക്ക് ഇഷ്ടപ്പെട്ടു..

'മിക്ക ഗേൾസും ഇഷ്ടം ആണെന്ന് പറഞ്ഞാൽ ചാടി കടിക്കാൻ വരും.. അതാ

💬 Comments

View all comments