0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.5K

ഇതൊക്കെ ഇപ്പോളെ നമ്മൾ ചെയ്യുന്നുണ്ട്.. പിന്നെ പ്രേമത്തിൽ ആയാൽ ഉള്ള പ്രശ്നം ഇതിനിടയ്ക്ക് നല്ല അടി ഉണ്ടാകും എന്നതാണ്.. നമ്മൾ ഇപ്പോൾ ചെറിയ രീതിയിൽ അടി വയ്ക്കുന്ന പോലെയല്ല. ശരിക്കും ഉള്ള അടി ഉണ്ടാകും. രണ്ട് പേരുടെയും സമാധാനം പോകും.. അപ്പോൾ അതിലും നല്ലത് ഫ്രണ്ട്ഷിപ് അല്ലേ..?.

അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു.

ഫുഡ്‌ അടിയും കറങ്ങലും മാത്രം അല്ല മൈരേ പ്രേമം.. അതെനിക്ക് അവളോട് പറയണം എന്നുണ്ടായിരുന്നു. പക്ഷെ കൂടുതൽ വിശദീകരിക്കാൻ പോയാൽ പണിയാകും..

'പ്രേമിക്കുന്നത് ഇതിന് വേണ്ടി ഒന്നും അല്ലല്ലോ.. ഈ അടി എല്ലാം കഴിഞ്ഞു കല്യാണം എന്നൊരു പോയിന്റ്ലേക്ക് അല്ലേ പ്രേമിക്കുന്നത്..?

ഞാൻ അത് വളരെ മാന്യമായി പറഞ്ഞു

'അതൊക്കെ അത് വരെ പോയാൽ അല്ലേ.. ചിലപ്പോൾ നമ്മൾ അടിയുണ്ടാക്കി ഇവിടെ വച്ചു തന്നെ പിരിഞ്ഞാലോ..? അതിലും നല്ലത് ഫ്രണ്ട് ആയി സ്നേഹത്തിൽ എന്നും ഇരിക്കുന്നത് ആണ്.. '

'നമ്മൾ എത്ര ഫ്രണ്ട്സ് ആണേലും കോളേജ് കഴിയുമ്പോ നമ്മൾ പിരിയും. ആദ്യം കുറച്ചു നാൾ ഫോൺ വിളി കാണും. പിന്നെ ചാറ്റ് കാണും. പക്ഷെ പതിയെ പതിയെ നമ്മൾ രണ്ട് ദിശയിലേക്ക് പോകും.. എനിക്ക് അങ്ങനെ ഒരിക്കലും നിന്നെ മിസ്സ്‌ ചെയ്യണ്ട..'

'അതിപ്പോ ഞാൻ പറഞ്ഞത് പോലെ പ്രേമിച്ചു പിരിഞ്ഞാലോ..?

പ്രേമിച്ചു പിരിയുന്ന ഉദാഹരണത്തിൽ നിന്ന് അവൾക്ക് ഇപ്പോളും മോചനം കിട്ടിയില്ല എന്നെ തോന്നുന്നു

'അങ്ങനെ ഒരിക്കലും ഉണ്ടാകില്ല..'

ഞാൻ തറപ്പിച്ചു പറഞ്ഞു

'അത് നീ എങ്ങനെ ഉറപ്പിച്ചു..?

അവൾ ചോദിച്ചു

'പീപ്പിൾ ലിങ്ക്ട് ബൈ ഡെസ്റ്റിനി ഈസ്‌ ആൾവൈസ് ഫൈൻഡ്

💬 Comments

View all comments