0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.5K

ഈച്ച് അദർ..'

ഇടയ്ക്ക് കണ്ട 'വിച്ചർ' സീരിസിലെ ഡയലോഗ് ഞാൻ എടുത്തു കാച്ചി

'ഇത് നിന്റെ സ്വന്തം അല്ലല്ലോ..?

അവൾ അത് കണ്ടു പിടിച്ചു. ഞാൻ മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു

'ശരി..'

അവൾ ചിരിച്ചു കൊണ്ട് ബുക്ക്‌ ഒരെണ്ണം കയ്യിലെടുത്തു നെഞ്ചോടു ചേർത്ത് പിടിച്ചു പോകാൻ ഒരുങ്ങി

'നീ പോവാണോ..? എന്തേലും ഒന്ന് പറഞ്ഞിട്ട് പോ..'

'എടാ എനിക്ക് ഇപ്പോൾ അങ്ങനെ ഒന്നും നിന്നോട് ഇല്ല.. അഥവാ എനിക്ക് എന്തെങ്കിലും തോന്നിയാൽ ഞാൻ പറയാം അപ്പോൾ. അത് വരെ നമ്മൾ ഫ്രണ്ട്സ് ആയിട്ട് തന്നെ നടന്നാൽ പോരേ..'

ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു

'മതി.. നിന്റെ ഇഷ്ടം...'

ഞാൻ പറഞ്ഞു. അവൾ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.. എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം അലതല്ലി.. അവൾക്ക് യാതൊരു പ്രശ്നവുമില്ല.. ഒരുപക്ഷെ ഇപ്പോൾ അവൾക്ക് ഉള്ളിൽ ഇഷ്ടം ഉണ്ടായിരിക്കും.. നല്ലൊരു മോമെന്റിൽ അത് പറയാൻ അവൾ നോക്കി ഇരിക്കുക ആയിരിക്കും.. ഞാൻ അവളെ പ്രൊപ്പോസ് ചെയ്തത് ആദ്യം അറിഞ്ഞത് രാഹുലും ആഷിക്കും ആയിരുന്നു..

' നീ അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞു.. അവൾ നിന്നെ ഇഷ്ടം അല്ലെന്ന് പറഞ്ഞു. അതിന് നീ എന്തിനാണ് ഇത്ര സന്തോഷിക്കുന്നത് എന്നെനിക്ക് മനസിലാകുന്നില്ല..?

എന്റെ ഹാപ്പി മൂഡ് കണ്ടു രാഹുൽ അന്ധാളിച്ചു കൊണ്ട് പറഞ്ഞു

'എടാ അവൾക്ക് ഞാൻ പ്രേമിക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ലെന്ന്.. അതിന് അർഥം ചെറിയൊരു ഇഷ്ടം ഉണ്ടെന്നല്ലേ..?

ഞാൻ പറഞ്ഞു

'അവൾ ഇഷ്ടം തോന്നുമ്പോ പറയാം എന്നല്ലേ പറഞ്ഞത്. അവൾക്ക് ഇപ്പോളെ നിന്നെ

💬 Comments

View all comments