0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.5K

ഇഷ്ടം ആണ്. നീ അവളെ നിർബന്ധിക്ക്.. അവൾ പെട്ടന്ന് തന്നെ പറയും ഇഷ്ടം ആണെന്ന്..'

ആഷിക്ക് എന്നെ നിർബന്ധിച്ചു

'എടാ അത് ശരിയാണോ..? അവളെ നിർബന്ധിച്ചു എങ്ങനാ ഇഷ്ടം ആണെന്ന് പറയിക്കുന്നെ..? മോശം അല്ലേ..?

ഞാൻ ചോദിച്ചു

'ഒരു മോശവും ഇല്ല. നിന്റെ ആവശ്യം അല്ലേ. അപ്പോൾ നീ മെനക്കെടണം..'

രാഹുൽ പറഞ്ഞു

'അതേ. നീ നിർബന്ധിച്ചാൽ മാത്രമേ ഈ കേസ് നീക്കുപോക്ക് ആകൂ. അവൾ ഇങ്ങോട്ട് വന്നു പറയുന്നത് നോക്കി ഇരുന്നാൽ ഇരിക്കത്തെ ഉള്ളു..'

ആഷിക്ക് വീണ്ടും എന്നെ നിർബന്ധിച്ചു

'പോടാ നീയൊന്നും പറയുന്ന പോലെ അല്ല..'

അവർ പറയുന്നത് ഞാൻ ചെവിക്കൊണ്ടില്ല

'ഈ മൊണ്ണ.. എടാ പെണ്ണിന്റെ മനസ്സ് നിനക്ക് അറിയാൻ മേലാഞ്ഞിട്ട് ആണ്..'

ആഷിക്ക് വീണ്ടും എന്നെ ഊക്കി

'ഡാ കുണ്ണേ.. പെണ്ണിന്റെ മനസ്സ് എനിക്ക് അറിയില്ലെന്നോ..? നിന്നെ പട്ടി വില തന്ന പാത്തുമ്മയേ നിനക്ക് ആരാടാ സെറ്റ് ആക്കി തന്നത്.. ഇന്നലെ പെണ്ണിനോട് മിണ്ടാൻ തുടങ്ങിയ നീ എന്നെ ഈ കാര്യത്തിൽ ഉപദേശിക്കുന്നോ..?

ഞാൻ അവനെ കളിയാക്കി..

'എടാ നിനക്ക് പെണ്ണിനോട് കമ്പിനി അടിച്ചുള്ള എക്സ്പീരിയൻസ് ഉള്ളു.. പക്ഷെ നിനക്കില്ലാത്ത ഒരു എക്സ്പീരിയൻസ് എനിക്കുണ്ട്.. പ്രേമിച്ചുള്ള എക്സ്പീരിയൻസ്..! കുറച്ചു മാസമേ ആയുള്ളൂ എങ്കിലും ഈ കാര്യത്തിൽ ഞാൻ പറയുന്നതാണ് കറക്റ്റ്.. അവൾ നീ നിർബന്ധിക്കാൻ കാത്തു നിൽക്കുക ആണ്. ഒറ്റയടിക്ക് ഒന്നും അങ്ങനെ ഇഷ്ടം തുറന്നു പറയില്ല അവൾ.. നീ പറയിക്കണം...'

ആഷിക്ക് പറഞ്ഞു

'അവൻ പറഞ്ഞത് കാര്യം ആട.. സ്വന്തം കാര്യം വരുമ്പോൾ നീ എപ്പോളും പൊട്ടൻ ആണ്. അല്ലാത്തപ്പോ

💬 Comments

View all comments