0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.5K

നീ എല്ലാം ചിന്തിച്ചു കറക്റ്റ് കാര്യം പറയുകയും ചെയ്യുകയും ഒക്കെ ചെയ്യും..'

രാഹുലും ആഷിക്ക് പറഞ്ഞതിനെ സപ്പോർട്ട് ചെയ്തു സംസാരിച്ചു

അവർ പറയുന്നതും ശരിയാണ് എന്നെനിക്ക് തോന്നി.. പക്ഷെ ഞാൻ അത് പ്രാക്റ്റിക്കൽ ആക്കാൻ നോക്കിയില്ല. അവളോട് പഴയത് പോലെ മാത്രം ഞാൻ പെരുമാറി.. ഉള്ളിൽ ഇഷ്ടം ഉള്ളത് അധികം പുറത്ത് വരാത്തത് പോലെ തന്നെ പെരുമാറി. അവളുടെ ഇഷ്ടം അവൾക്ക് തോന്നുന്ന അന്ന് പറയട്ടെ.. അത് വരെ അവളെ ശല്യം ചെയ്യാതെ ഞാൻ ശ്രദ്ധിച്ചു..

ദിവസങ്ങൾ കുറച്ചു കൂടി അങ്ങനെ തന്നെ മുന്നോട്ടു പോയി.. യൂണിവേഴ്സിറ്റി ഫുട്ബോൾ മാച്ചിന്റെ ഫൈനൽ ആകാൻ ഇനി കുറച്ചു ദിവസങ്ങൾ കൂടിയേ ഉള്ളു.. കപ്പ് കിട്ടാൻ ഒരു വിദൂര സാധ്യതയെ ഉള്ളെങ്കിലും ഞങ്ങൾ എല്ലാം ഭയങ്കര ത്രില്ലിൽ ആയിരുന്നു. ഫൈനൽ വരെ എങ്കിലും എത്തിയത് കോളേജിന്റെ സമീപകാലത്തെ ഏറ്റവും വലിയ നേട്ടമാണ്.. ഫൈനലിനു ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ആണ് അതിന്റെ ഒരു പ്രധാന ദൗത്യം എന്റെ തലയിലേക്ക് വരുന്നത്. ഞാൻ അപ്പോൾ കാന്റീനിൽ രാഹുലിനും ആഷിക്കിനും ഒപ്പം ഇരിക്കുകയായിരുന്നു..

'ഡാ ചായ മാത്രം ഉള്ളോ.. വേറെ എന്തെങ്കിലും കഴിക്കാൻ പറ..'

ചായ ഓർഡർ ചെയ്ത എന്നോട് ആഷിക്ക് പറഞ്ഞു

' ചായയും ഓരോ സുവാരസ് കൂടി ആകാം.. അല്ലേടാ..'

രാഹുൽ എന്നെ ഒന്ന് ആക്കി കൊണ്ട് ചോദിച്ചു

'ഹഹഹ.... പെട്ടി ബാല്ലൻഡോർ അടിക്കുന്ന കാലത്തുള്ള തമാശ ആണല്ലോ..'

ഞാനും തിരിച്ചു ഊക്കി.. ഞങ്ങളുടെ ഫുട്ബോൾ തൂറിയെറിയലിന്റെ ഇടയിൽ ആണ് ചന്ദു അവിടേക്ക് പെട്ടന്ന് ഓടി പിടച്ചു വരുന്നത്. ചന്തു ആണ്

💬 Comments

View all comments