Chapter Title : റോക്കി 4 [സാത്യകി]
പ്രാക്ടീസ് ഇല്ലായിരുന്നു. അത് കൊണ്ട് ഞാൻ ഇഷാനി ആയി ഒരുമിച്ച് കോളേജിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ആയിരുന്നു വെളിയിൽ എന്നെ നോക്കി ഫൈസി നിൽക്കുന്നത് കണ്ടത്...
ഞാൻ ബൈക്ക് അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി. ഇഷാനിയും ഞാനും ബൈക്കിൽ നിന്നിറങ്ങി അവന്റെ അടുത്ത് ചെന്നു
'ഞാൻ നിന്നെ നോക്കി അകത്തേക്ക് വരുവായിരുന്നു..'
ഫൈസി പറഞ്ഞു. അവൻ എന്ത് കാര്യം സംസാരിക്കാൻ ആണ് വന്നതെന്ന് എനിക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു.
'നീ ഹോസ്പിറ്റലിൽ പോയോ.. അവന്മാർക്ക് എങ്ങനെ ഉണ്ട്?
ഞാൻ ചോദിച്ചു
'അവർക്ക് അങ്ങനെ കുഴപ്പം ഒന്നുമില്ല. ഞാൻ വന്നത് നിന്നോട് ഒരു കാര്യം സംസാരിക്കാൻ ആണ്..'
'എനിക്കറിയാം.. ചന്തു എന്നോട് കുറെ പറഞ്ഞിരുന്നു..'
'അവൻ പറഞ്ഞിട്ട് നീ കേൾക്കുന്നില്ല എന്ന് പറഞ്ഞു. അതാണ് ഞാൻ തന്നെ നേരിട്ട് വന്നു പറയാമെന്നു കരുതിയത്.. നീ ഇറങ്ങിയേ പറ്റൂ.. അതിൽ വേറെ എസ്ക്യൂസ് ഇല്ല..'
ഞങ്ങളുടെ സൗഹൃദത്തിന്റെ ബലത്തിൽ ആജ്ഞാപിക്കുക ആണ് ഫൈസി
'ഞാൻ പറയാൻ ഉള്ളതെല്ലാം അവനോട് പറഞ്ഞതാ.. എടാ ഞാൻ ഇറങ്ങിയാൽ ശരി ആവില്ല. നല്ലവണ്ണം കളിക്കുന്ന പിള്ളേർക്ക് അവസരം കൊടുക്ക്.. ഫൈനൽ അല്ലേ വെറുതെ ചാൻസ് എടുക്കണ്ട എന്നെ വച്ചു..'
'നീയാണ് ഞാൻ കണ്ട ഏക ചാൻസ്. ഇത് കളിയുടെ മാത്രം മികവല്ല. മൈൻഡ് കൂടി നോക്കിയാണ് ഞാൻ നിന്നെ പറഞ്ഞത്. ടീമിന്റെ മൊത്തം മെന്റാലിറ്റിക്ക് ബെറ്റർ ഇപ്പോൾ നീ ഇറങ്ങുന്നതാണ്..'
'ഞാൻ ഇറങ്ങിയാൽ എന്ത് മൈൻഡ്സെറ്റ് മാറും എന്നാണ് നീ പറയുന്നെ..?
ഞാൻ ചോദിച്ചു
'എടാ നമ്മുടെ ടീം ഇപ്പോൾ തോറ്റു ഇരിക്കുകയാണ്. കളി
💬 Comments
View all comments