0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.6K

തുടങ്ങുന്നതിനു മുമ്പ് തന്നെ. സൈമൺ ഒന്നും ഇല്ലാതെ നമുക്ക് ഒരു ചാൻസും ഇല്ലെന്ന് എല്ലാവർക്കും അറിയാം. ബട്ട്‌ നീ വന്നാൽ അത് മൊത്തത്തിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കും.. നിനക്കൊരു ഹീറോ ഇമേജ് മൊത്തത്തിൽ ഉള്ളതാണ്. പിന്നെ നമ്മുടെ എതിർ ടീം നല്ല ഫൗൾ കളിയാണ്. നിന്റെ അഗ്രെഷൻ ഒക്കെ അവിടെ കിട്ടിയാൽ നമുക്കൊരു ചെറിയ ചാൻസ് ഉണ്ട്.. അല്ലാതെ ആൾറെഡി ചത്ത ടീമും ആയിട്ട് കളിക്കാൻ ഇറങ്ങിയാൽ നമ്മൾ അടപടലം ആകും. അതും ഇവിടെ എല്ലാവരുടെയും മുന്നിൽ വച്ചു..'

ഫൈസി പറഞ്ഞു

'എടാ എനിക്ക് തൊണ്ണൂർ മിനിറ്റ് ഫുൾ കളിക്കാൻ ഇപ്പോൾ പറ്റുമോ എന്ന് പോലും ഉറപ്പില്ല. ഇത്രയും നാൾ കളിച്ച അവർ തന്നെ ആണ് കോർഡിനേഷൻ.. ഞാൻ കേറിയാൽ ഒരു മിസ്സ്‌ ഫീലാകും..'

ഞാൻ വീണ്ടും ഒഴികഴിവുകൾ പറഞ്ഞു നോക്കി

'ഞാൻ ഒന്നും ചിന്തിക്കാതെ ആണ് ഇതൊക്കെ പറയുന്നത് എന്ന് നിനക്ക് തോന്നുന്നുണ്ടോ..? നീയും രാഹുലും തമ്മിൽ അന്യായ കോമ്പിനേഷൻ ഉണ്ട് ഗ്രൗണ്ടിൽ. അതൊക്കെ നമുക്ക് യൂസ്ഫുൾ ആകും..'

ആ കാര്യം ഫൈസി പറഞ്ഞത് നേരാണ്. ഞങ്ങൾ തമ്മിൽ ഫ്രണ്ട്ഷിപ്പിൽ ഉള്ള സിങ്ക് പോലെ തന്നെ ഗെയിലും മുടിഞ്ഞ കോർഡിനേഷൻ ആണ്. അവൻ എപ്പോ എവിടെ പന്ത് ഇടുമെന്നു എനിക്ക് ഊഹിക്കാൻ കഴിയും. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാൻ എവിടെ ഉണ്ടാകും എന്ന് അവനും അറിയാൻ കഴിയും. പ്രാക്ടീസ് മാച്ച്കളിൽ പലതവണ ഞങ്ങൾ അവിശ്വസനീയമായ മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട്

'എടാ അതൊക്കെ കൊണ്ട് അവന്മാരുടെ മുന്നിൽ പിടിച്ചു നിൽക്കണം പറ്റുമെന്ന് തോന്നുന്നുണ്ടോ..?

ഞാൻ വീണ്ടും

💬 Comments

View all comments