0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.8K

ഉദ്ദേശിച്ചു പറഞ്ഞതല്ല...'

അവൾ എഴുന്നേൽക്കുന്നതിന് മുമ്പ് തന്നെ ഞാൻ അവളുടെ കൈകളിൽ ബലമായി കടന്നു പിടിച്ചിരുന്നു. അവൾ എഴുന്നേൽക്കാൻ കഴിയാതെ അവിടെ തന്നെ ഇരുന്നു..

'എടി നിനക്ക് ഞങ്ങളുടെ ടീമിനെ പറ്റിയോ കളിയെ പറ്റിയോ ഒന്നും അറിയില്ലല്ലോ.. എല്ലാം അറിയുന്ന അവന്മാർ പറഞ്ഞിട്ട് ഞാൻ കേട്ടില്ല പിന്നെ ആണോ ഒന്നും അറിയാതെ നിർബന്ധിക്കുന്ന എന്ന രീതിയിൽ ആണ് ഞാൻ പറഞ്ഞത്..'

'നീ കൂടുതൽ ഒന്നും പറയണ്ട. കൈ വിട്.. ഞാൻ പോണു..'

ഇഷാനി കൈ ബലം വച്ചു അഴിക്കാൻ നോക്കി. അത്ര ബലത്തിൽ ഒന്നും അല്ല അവൾ കയ്യഴിക്കാൻ നോക്കിയത് എന്ന് എനിക്ക് മനസിലായി. അപ്പോൾ ചെറുതായി തണുത്തു വരുന്നുണ്ട് അവൾ

'ദേ പിണങ്ങല്ലേ.. എനിക്ക് നീ പറയുന്നതാണ് വലിയ കാര്യം.. നീ കഴിഞ്ഞേ ഉള്ളു അവരെല്ലാം..'

ഞാൻ അവളുടെ താടിയിൽ പിടിച്ചു എന്റെ നേരെ മുഖം ചെരിച്ചു നോക്കിച്ചു. മുഖത്ത് ഇപ്പോളും ഒരു പിണക്കം ഉണ്ട്. ഞാൻ പറഞ്ഞത് ഇപ്പോളും അവൾക്ക് ശരിക്കും വിശ്വാസം ആയിട്ടില്ല

'അവരാരും പറഞ്ഞിട്ട് ഞാൻ കേട്ടില്ലല്ലോ.. ദേ നീയിപ്പോ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ കളിക്കാൻ ഇറങ്ങും.. ഇപ്പോൾ പിണക്കം മാറിയോ..?

ഇഷാനി ചെറുതായ് ഒന്ന് ചിരിക്കാൻ വന്നിട്ട് പെട്ടന്ന് അത് മായ്ച്ചു

'കളിച്ചാൽ. മാത്രം പോരാ..'

'പിന്നെ..?

ഞാൻ ചോദിച്ചു

'കളിച്ചു ജയിക്കണം..'

അവൾ വളരെ നിസാരമായി പറഞ്ഞു

'അത് നീ എന്നോട് മാത്രം പറഞ്ഞിട്ട് കാര്യമില്ല. എതിർ ടീമിനോട് പോയി തോറ്റു തരണം എന്ന് കൂടി പറഞ്ഞു അവരെ കൊണ്ട് സമ്മതിപ്പിക്കണം..'

'നീ ഈ മൈൻഡ് വച്ചു

💬 Comments

View all comments