Chapter Title : റോക്കി 4 [സാത്യകി]
കളിക്കാൻ ഇറങ്ങിയാൽ എങ്ങനെ ജയിക്കും..?
അവൾ ദേഷ്യത്തോടെ ചോദിച്ചു
'എടി ഞാൻ പറഞ്ഞില്ലേ. അവന്മാർ എല്ലാ കൊല്ലവും ഫൈനൽ വരുന്ന ടീമാണ്.. മിക്ക കൊല്ലവും ചാമ്പ്യൻസ്.. നമ്മൾ സെമി ജയിച്ചത് തന്നെ ഒരു ഡസൻ ഭാഗ്യം ഉണ്ടായിരുന്നത് കൊണ്ടാണ്..'
'സെമിയിൽ ഉണ്ടായിരുന്നേൽ ഫൈനലിലും ഭാഗ്യം ഉണ്ടാകും.. നീ നല്ലവണ്ണം കളിച്ചാൽ മതി..'
'തോൽക്കാൻ വേണ്ടി ആരും കളിക്കില്ലല്ലോ.. പിന്നെ ഞങ്ങൾക്ക് എല്ലാം തന്നെ അറിയാം അവർക്ക് എതിരെ ഞങ്ങൾക്ക് ചാൻസ് തീരെ കുറവാണെന്നു.. '
ഞാൻ പ്രതീക്ഷ ഏതുമില്ലാത്ത ഒരു ഈണത്തിൽ പറഞ്ഞു
'അത് പോരാ.. നമ്മൾ തന്നെ ജയിക്കണം.. നമ്മുടെ ടീം ജയിച്ചാൽ ഞാൻ നിനക്കൊരു സമ്മാനം തരാം സർപ്രൈസ് ആയിട്ട്..!
അവൾ എന്റെ കയ്യിൽ നിന്നും ഒഴിഞ്ഞ ഗ്ലാസ്സ് വാങ്ങി ഒരു ചിരി ചിരിച്ചു സർബത്ത് കടയിലേക്ക് നടന്നു.. പൈസ കൊടുത്തു തിരിച്ചു വന്നു എന്റെ അടുത്ത് ഇരുന്നപ്പോൾ ആണ് അതെന്താണ് എന്ന് ഞാൻ ചോദിച്ചത്..
'എന്ത് സർപ്രൈസ് ആണ്..?
'അത് പറഞ്ഞാൽ സർപ്രൈസ് പോയില്ലേടാ പൊട്ടാ...'
'വല്ലോ ചോക്ലേറ്റൊ ഐസ്ക്രീമോ ഒക്കെ ആവും..'
ഞാൻ അതെന്താണ് എന്ന് അവളെ കൊണ്ട് പറയിപ്പിക്കാൻ നോക്കി..
'അതൊന്നും അല്ല..'
'എന്താണെന്ന് പറ.. ചുമ്മാ ഒരു ഊഹവും ഇല്ലാത്ത ഒരു കാര്യത്തിൽ എനിക്ക് ഒരു ത്രില്ല് കിട്ടില്ല.. എന്താണെന്ന് പറഞ്ഞാൽ അത് കിട്ടും എന്നോർത്ത് ഇരിക്കാമല്ലോ..'
ഞാൻ തട്ടി വിട്ടു
'അങ്ങനെ ഇപ്പോൾ നോക്കി ഇരിക്കണ്ട.. ജയിച്ചു കഴിയുമ്പോ മോൻ മനസിലാക്കിയാൽ മതി..'
അവൾ എനിക്ക് പിടി തരുന്നില്ല
'ഓ അങ്ങനെ ആണേൽ ഞാൻ ഒരിക്കലും അത്
💬 Comments
View all comments