0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.8K

അടുത്ത് നിന്ന് ഒരു ഉത്തരം വേണ്ടേ... എന്നോട് ഈയിടെ ചോദിച്ച ഒരു കാര്യത്തിന്..? അത് തരാം...'

അവൾ ഉദ്ദേശിച്ചത് അവൾക്ക് എന്നെ ഇഷ്ടം ആണോന്ന് ഞാൻ ചോദിച്ച ചോദ്യം ആണ്.. അതിന് ഉത്തരം നൽകാം എന്നാണ് അവൾ പറയുന്നത്..

'സീരിയസ്ലി...? ഞാൻ കളി ജയിച്ചാൽ നീ അത് എന്നോട് പറയുമോ..?

ഞാൻ ആകാംക്ഷ കൊണ്ട് ഉറക്കെ ചോദിച്ചു

'പറയാം.. എന്താ വിശ്വാസം ഇല്ലേ..?

അവൾ ചോദിച്ചു

'വിശ്വാസത്തിന്റെ അല്ല... അന്ന് കളി ജയിച്ചാൽ നീ പറയും എന്നല്ലേ പറഞ്ഞത്.. സപ്പോസ് ജയിച്ചില്ല എങ്കിലും നിന്റെ ഉള്ളിൽ ഉള്ള തീരുമാനം മാറില്ലല്ലോ.. മാത്രം അല്ല അന്ന് പറയാം എന്ന് തീരുമാനിച്ചു എങ്കിൽ ഇപ്പോളെ നിന്റെ ഉള്ളിൽ ആ ഉത്തരം ഉണ്ട്.. ഇനിയിപ്പോ നീയത് പറഞ്ഞില്ല എങ്കിൽ പോലും എനിക്ക് മനസിലായി നിന്റെ ഉത്തരം..'

ഞാൻ ഒരു വിജയിയെ പോലെ പറഞ്ഞു

'ശരിയാണ് നീ പറഞ്ഞത്.. എന്നാലും എന്റെ നാവിൽ നിന്ന് അത് കേൾക്കണം എന്ന് നിനക്കില്ലേ.. നീ ചോദിച്ചതിന്റെ ആൻസർ എന്റെ അടുത്ത് അപ്പോൾ തന്നെ ഉണ്ടായിരുന്നു. പക്ഷെ അന്ന് ഞാൻ മനഃപൂർവം പറയാതെ ഇരുന്നതാണ്. അത് പറയാതെ എത്ര നാൾ വേണേലും ഉള്ളിൽ കൊണ്ട് നടക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. അതിനി അന്നല്ലെങ്കിൽ ഒരുപക്ഷെ ഒരിക്കലും ഞാൻ പറയുകയും ഇല്ലായിരിക്കും.. അത് കൊണ്ട് അന്ന് എന്നെ കൊണ്ട് പറയിക്കാൻ പറ്റുമെങ്കിൽ നീ പറയിക്ക്...'

ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു. അതായത് അവളുടെ ഉള്ളിൽ ഇഷ്ടം ഉണ്ടെങ്കിൽ പോലും അവളത് തുറന്നു പറയാൻ പോണില്ല എന്ന്. എന്നാൽ

💬 Comments

View all comments