Chapter Title : റോക്കി 4 [സാത്യകി]
കാണിച്ചു.. കൈ വീശി അവൻ ഇവിടേക്ക് നോക്കാൻ പറഞ്ഞു കൈ കൊണ്ട് ആംഗ്യം കാണിച്ചു.. അവന്റെ കൈ ശ്രദ്ധിച്ചു നോക്കിയപ്പോൾ അവന് കുറച്ചു അടുത്തായി എന്നെ തന്നെ നോക്കികൊണ്ട് ഇഷാനി ഇരിക്കുന്നത് ഞാൻ കണ്ടു. ഇഷാനി പറഞ്ഞിട്ട് ആകണം ആഷി എന്നെ കൈ കാണിച്ചത്.. ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.. അവളും തിരിച്ചൊരു സ്‌മൈൽ എനിക്ക് സമ്മാനിച്ചു...
........ ഷൂ.... ഹ്...........
കളി ആരംഭിച്ച വിസിൽ മുഴങ്ങി.. ഞങ്ങളുടെ മൈതാനത്തു കലാശക്കൊട്ടിന്റെ പന്തുരണ്ടു.. മഞ്ഞ ജേഴ്സിയിൽ അവരും നീല ജേഴ്സിയിൽ ഞങ്ങളും ഒരു പന്തിന് പിന്നാലെ പാഞ്ഞു. നല്ലവണ്ണം കളിച്ചാൽ ജയിക്കാൻ കഴിയും എന്ന ആത്മവിശ്വാസം ഞങ്ങൾക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് വളരെ ശ്രദ്ധയോടെ ഞങ്ങൾ കളിച്ചു.. ഞങ്ങളുടെ ഓരോ മുന്നേറ്റത്തിലും ഗാലറി ആയി മാറിയ പടവുകൾ ആർത്തലച്ചു..
ഞാൻ പ്രതീക്ഷിച്ച അത്രയും അപകടകാരികൾ അല്ല എസ് എൻ കോളേജ് എന്ന് എനിക്ക് തോന്നി. ആദ്യത്തെ മിനിട്ടുകളിൽ ഞങ്ങൾക്ക് ആയിരുന്നു പന്തിന് മേൽ കൃത്യമായ ആധിപത്യം. അവർ പന്തിന് വേണ്ടി ഒരുപാട് കിണഞ്ഞു ശ്രമിക്കുന്നില്ല എന്ന് എനിക്ക് തോന്നി. എന്നിരുന്നാലും അവരുടെ പ്രതിരോധം ശക്തമായിരുന്നു.. ഞങ്ങളുടെ മുന്നേറ്റങ്ങൾ എല്ലാം ബോക്സിൽ എത്തുന്നതിനു മുമ്പ് പാളി.. ബോക്സിനു മുന്നിലേക്ക് ബോളിന് വേണ്ടി ഞാൻ ഓടിയെത്തുന്നതും അവർ ബോൾ ക്ലിയർ ചെയ്യുന്നതും രണ്ട് മൂന്ന് തവണ ആവർത്തിച്ചു.. ഒടുവിൽ ഞാൻ കുറച്ചു പിന്നിലേക്ക് ഇറങ്ങി കളിക്കാൻ തീരുമാനിച്ചു.. മധ്യവരയ്ക്ക് അടുത്ത് വച്ചു രാഹുലിന്റെ പാസ്സിൽ ബോൾ എനിക്ക് കിട്ടി.. കളിയിലെ എന്റെ ആദ്യത്തെ ടച്ച്.. ബോൾ എന്റെ കാലുകളിൽ എത്തിയപ്പോൾ
💬 Comments
View all comments