Chapter Title : റോക്കി 4 [സാത്യകി]
ഗാലറി ഒന്നടങ്കം ഒരു ആർപ്പ് വിളി ഉയർന്നു.. ഇപ്പോൾ എതിർ ടീമിന്റെയും അവരെ സപ്പോർട്ട് ചെയ്യാൻ വന്ന കോളേജിലെ പിള്ളേരുടെയും ഒക്കെ ശ്രദ്ധ എന്റെ മേലെ ആയിരിക്കും എന്ന് തീർച്ച... ടീമിലെ ഏറ്റവും സ്റ്റാർ പ്ലയെർ ഞാൻ ആണെന്നാകും അവർ ധരിച്ചിട്ട് ഉണ്ടാവുക.. പക്ഷെ അവർക്ക് അറിയില്ലല്ലോ ഞങ്ങളുടെ ടീമിലെ ഏറ്റവും ദുരന്തൻ പ്ലയെർ ഞാൻ ആണെന്ന്....
എട്ടാം നമ്പർ ജേഴ്സിയുമായി ഞാൻ എതിർ ടീമിന്റെ ഗോൾ മുഖം ലക്ഷ്യമാക്കി കുതിച്ചു.. റൈറ്റ് വിംഗ് ആയിരുന്നു എന്റെ പൊസിഷൻ. രാഹുൽ മിഡ് മാത്രം നോക്കാതെ മുന്നോട്ടു കൂടി വന്നു കളിക്കുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. ഗാലറിയിൽ എനിക്ക് വേണ്ടി ഉയരുന്ന ആരവങ്ങൾ വെറുതെ ആകാതെ ഇരിക്കാൻ ഞാൻ എന്റെ മുഴുവൻ വേഗതയിലും മുന്നിലേക്ക് കുതിച്ചു. ബോക്സിന് തൊട്ട് മുമ്പ് ഒഴിഞ്ഞു കിടന്ന ഒരിടത്തേക്ക് ഞാൻ പന്തുരുട്ടി വിട്ടു. ഞങ്ങളുടെ മെയിൻ സ്ട്രൈക്കർ അമീൻ ആ പന്ത് സ്വീകരിക്കാൻ അവിടേക്ക് പാഞ്ഞെത്തി. അമീൻ ആ പന്ത് സ്വന്തം ആക്കിയെങ്കിലും മുന്നോട്ടു കയറാൻ ഒരു പഴുത് ഇല്ലാതെ അവനെ എതിർ ടീം പൂട്ടി.. ബോൾ വീണ്ടും നഷ്ടമായി..
അത് കൊണ്ടും ഞങ്ങൾ വിട്ടു കൊടുത്തില്ല.. വീണ്ടും വാശിയോടെ ഞങ്ങൾ അവരുടെ ഗോൾ മുഖത്തേക്ക് പാഞ്ഞു.. പക്ഷെ അപ്പോൾ ഒന്നും ഞങ്ങൾ മനസിലാക്കിയിരുന്നില്ല അവർ ഞങ്ങളെ കളിക്കാൻ വിട്ടു ഞങ്ങളുടെ കളി പഠിക്കുക ആയിരുന്നു എന്ന്.. അലസമായി കളിക്കുന്നത് പോലെ നടിച്ചു അവർ ഞങ്ങളുടെ ഫോർമേഷനും കളിക്കാരുടെ വേഗതയും സ്കില്ലും എല്ലാം പഠിക്കുക ആയിരുന്നു.. ഒരു ഫൈനൽ ആയിട്ട് കൂടി എതിർ
💬 Comments
View all comments