0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.9K

പിന്നാലെ വരുന്നുണ്ട്.. ബോക്സിൽ എത്തിയാൽ പന്ത് അവർക്ക് കൊടുക്കാം.. ഞാൻ സർവ ശക്തിയും എടുത്തു മുമ്പോട്ടു ഓടി.. എന്നാൽ എനിക്ക് തൊട്ട് പിന്നാലെ അവരുടെ ഒരു ഡിഫെൻഡർ ഉണ്ടായിരുന്നു.. അവൻ വളരെ നിസാരമായി എന്റെ ഒപ്പം ഓടിയെത്തി തെന്നി എന്റെ കാലിൽ നിന്നും പന്ത് തെറിപ്പിച്ചു.. ആ പന്ത് എത്തിയത് അവരുടെ മറ്റൊരു കളിക്കാരന്റെ കാലിൽ ആണ്.. അവനാ പന്ത് ഒരു ലോങ്ങ്‌ പാസ്സ് ബോക്സിലേക്ക് കൊടുത്തു.. ആ ബോൾ കാത്തു നിൽക്കുന്നത് പോലെ ഞങ്ങളുടെ ടീമിലെ ആരാലും നോട്ട് ചെയ്യപ്പെടാതെ ഡിവിൻ ആ പന്ത് നെഞ്ചിലെടുത്തു കാലിലേക്ക് കൊണ്ട് വന്നു ബാണം പോലെ ഒന്ന് തൊടുത്തു വിട്ടു... മൂപ്പതാം മിനിറ്റിൽ രണ്ടാമത്തെ ഗോൾ.. ഞങ്ങളുടെ തോൽവിയിലെ രണ്ടാമത്തെ ആണി

ഗോൾ അടിച്ചതിനു ശേഷം ഡിവിൻ നേരെ ഞങ്ങളുടെ കോളേജ് പിള്ളേർ ഇരിക്കുന്ന പടവുകളുടെ നേർക്ക് ഓടി വായുവിൽ ഉയർന്നു പൊങ്ങി കൈ കൊണ്ട് ഒരു വൃത്തം വരച്ചു..

SIUUUUUUU......!

റൊണാൾഡോയുടെ ഐക്കണിക്ക് സെലിബ്രേഷൻ ഇട്ടു അവൻ കളിയിലെ താരം ആയി.. ഗാലറിയിൽ ഞങ്ങളുടെ പിള്ളേർ മരിപ്പിനു വന്നിരിക്കുന്ന പോലെ മൂകരായി.. ഞങ്ങളും ഏകദേശം മരിച്ച അവസ്‌ഥ തന്നെ ആയിരുന്നു

എനിക്ക് എന്നിൽ തന്നെ ഉള്ള വിശ്വാസം നഷ്ടം ആയി. രണ്ടാമത്തെ ഗോൾ എന്റെ പിഴവിൽ നിന്നാണ്.. ഗോളി മാത്രം മുന്നിലുള്ള ഒരു അവസരം ആയിരുന്നു എനിക്ക് കിട്ടിയത്.. ഞാൻ കുറച്ചു കൂടി വേഗത്തിൽ ഓടിയിരുന്നു എങ്കിൽ ഞങ്ങൾക്ക് അതൊരു അവസരം ആയേനെ.. എന്നാൽ സംഭവിച്ചത് എന്നെ കീഴ്പ്പെടുത്തി ബോളും സ്വന്തം ആക്കി അവർ വീണ്ടുമൊരു ഗോൾ

💬 Comments

View all comments