Chapter Title : റോക്കി 4 [സാത്യകി]
കൂടി അടിച്ചിരിക്കുന്നു.. ഞാൻ നിരാശയോടെ കൈ ഉരത്തിൽ വച്ചു ഗാലറിയിലേക്ക് നോക്കി.. എന്റെ മുഖത്തുള്ള അതേ നിരാശ എല്ലാവരുടെയും മുഖത്തുണ്ട്.. എസ് എൻ കോളേജിലെ പിള്ളേർ ആകട്ടെ ഒരു സൈഡിൽ ഇരുന്ന് വമ്പൻ ഓളം ഉണ്ടാക്കുന്നുമുണ്ട്.. ഞാൻ ഇഷാനി ഇരിക്കുന്ന സ്ഥലത്തേക്ക് നോക്കി. ഞാൻ നോക്കുന്നത് അവൾ കണ്ടു. ഞാൻ വിഷമത്തോടെ എന്നെ കൊണ്ട് പറ്റുന്നില്ല എന്ന മട്ടിൽ ചെറുതായ് ഒന്ന് തലയാട്ടി. നിനക്ക് സാധിക്കും എന്നൊരു അർഥത്തിൽ അവൾ തിരിച്ചു തലയാട്ടി..
അവൾ പറഞ്ഞത് പോലെ എന്നെ കൊണ്ട് സാധിക്കും എന്നൊക്കെ ഞാൻ സ്വയം വിശ്വസിച്ചു. പക്ഷെ യാഥാർഥ്യം മറ്റൊന്നായിരുന്നു.. എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ലായിരുന്നു.. ബോൾ എന്നിലേക്ക് എത്തിയപ്പോൾ എല്ലാം എന്നെ മാർക്ക് ചെയ്ത് നിന്നിരുന്ന ഒരു കറുത്ത പയ്യൻ എന്നെ മുന്നോട്ടു ഓടാൻ നോക്കാതെ പൂട്ടി. ശരിക്കും അവന്റെ പോക്കറ്റിൽ ആയിരുന്നു ഞാൻ പിന്നീട്.. ബോൾ ഞാൻ തൊടുന്നത് പോലും കുറഞ്ഞു
ഞങ്ങളുടെ ബോക്സിൽ എതിർ ടീമിന്റെ ഒരു ജാലിയൻ വാലാബാഗ് ആയിരുന്നു നടന്നത്. ഞങ്ങളുടെ ഓരോ കളിക്കാരെയും അവർ തിരഞ്ഞു പിടിച്ചു ഊക്കി വിടുന്നത് പോലെ ആയിരുന്നു പിന്നെ കളി. എന്നേ മാത്രം അല്ല എന്റെ ടീമിലെ എല്ലാവരെയും അവർ പൊട്ടന്മാരാക്കി കൊണ്ടിരുന്നു. ആകെ ഞങ്ങളുടെ കൂട്ടത്തിൽ കുറച്ചെങ്കിലും നന്നായി കളിച്ചത് ഞങ്ങളുടെ ക്യാപ്റ്റൻ ചന്തു മാത്രം ആയിരുന്നു.. അവരുടെ പല നീക്കങ്ങളും അവസാനം തകർന്നത് അവന്റെ ബൂട്ട് വഴി ആയിരുന്നു.. അതിന് അവർ അവനൊരു പാരിതോഷികവും കൊടുത്തു. ബോളിനായി ശ്രമിക്കുന്നതിനു ഇടയിൽ അറിയാത്തത് പോലെ അവന്റെ മുട്ടിൽ ആഞ്ഞൊരു ചവിട്ട്..
💬 Comments
View all comments