Chapter Title : റോക്കി 4 [സാത്യകി]
വേദന കൊണ്ട് പിടഞ്ഞു ചന്തു നിലത്തുരുണ്ടു.. താൻ ഒന്നും ചെയ്തില്ല എന്ന മട്ടിൽ ചവിട്ടിയ ചെമ്പൻ മുടിക്കാരൻ പയ്യൻ കൈ മലർത്തി റഫറിയേ നോക്കി.. അവൻ ശരിക്കും ചവിട്ടിയത് ഞാൻ കണ്ടതാണ്. അത് ബോളിന് വേണ്ടി ആയിരുന്നില്ല എന്നും വ്യക്തമാണ്.. ഞാൻ ഓടി വന്നു അവന്റെ നെഞ്ചിൽ ഒരു തള്ള് കൊടുത്തു. എന്റെ തള്ളിന്റെ ആയത്തിൽ അവൻ മറിഞ്ഞു വീണു.. കടന്നൽ പോലെ അവരുടെ ടീം എനിക്ക് നേരെ ഇരച്ചു വന്നു..
വാ... ഞാൻ പല്ലിറുമ്മി കൈ ചുരുട്ടി നിന്നു. എന്നാൽ അവർ എന്നെ തൊടുന്നതിനും മുമ്പ് എന്റെ ടീം അംഗങ്ങൾ എന്നെ വളഞ്ഞു. വാഗ്വാദം കുറച്ചു നേരം നീണ്ടു നിന്നു.. ചന്തു മെല്ലെ എഴുന്നേറ്റു നിന്നു. വേദന ഉണ്ടെങ്കിലും കളിക്കാം എന്ന് അവൻ പറഞ്ഞു.. ചന്തുവിനെ ചവിട്ടിയ ചെമ്പൻ മുടിക്കാരന് യെല്ലോ കാർഡും എനിക്കൊരു വാണിങ്ങും കിട്ടി.. ശരിക്കും അവന് റെഡ് കിട്ടണ്ട ചവുട്ടായിരുന്നു.. എന്റെ ദേഷ്യം ഒട്ടും കുറഞ്ഞിട്ടില്ലായിരുന്നു
'നീ ഒന്ന് അടങ്ങ്.. നമ്മൾ ഇപ്പോൾ രണ്ട് ഗോൾ ബാക്കിൽ ആണ്.. കളിയിൽ ശ്രദ്ധിക്ക്. കാർഡ് വാങ്ങി വെളിയിൽ പോകാതെ നോക്ക്...'
ചന്തു എന്റെ അടുത്ത് വന്നു പതിയെ ഉപദേശിച്ചു
അവന്റെ കാലിനു നല്ല വേദന ഉണ്ടായിരുന്നു.. എന്നാലും അത് വച്ചു അവൻ കളിച്ചു. പക്ഷെ പഴയത് പോലെ ആയിരുന്നില്ല എന്ന് മാത്രം. ചന്തു തളർന്നതോടെ കുത്തഴിഞ്ഞ ഞങ്ങളുടെ പ്രതിരോധത്തിൽ അവർ കേറി മേഞ്ഞു.. ഞങ്ങൾക്ക് കുറച്ചു ഭാഗ്യം എവിടെയോ മിച്ചം ഉള്ളത് പോലെ എനിക്ക് തോന്നി.. അവർ അടിച്ച രണ്ട് ബോൾ പോസ്റ്റിൽ
💬 Comments
View all comments