Chapter Title : റോക്കി 4 [സാത്യകി]
തട്ടിയാണ് ഗോൾ ആകാഞ്ഞത്. ഭാഗ്യത്തിന് മാത്രം ക്രെഡിറ്റ് കൊടുക്കുന്നതും ശരിയല്ല.. ഗോൾ എന്നുറപ്പിച്ച മൂന്നെണ്ണം അത്യുഗ്രൻ സേവിലൂടെ ഞങ്ങളുടെ ഗോളി അച്ചു എന്ന് വിളിപ്പേരുള്ള അവിനാശ് കയ്യിലൊതുക്കി. ടീമിൽ ഇപ്പോളും കുറച്ചെങ്കിലും ജീവൻ ബാക്കിയുള്ളത് അവനിൽ മാത്രം ആയിരുന്നു. മൊത്തത്തിൽ ശോകം ആയിരുന്ന ഞങളുടെ കാണികൾക്ക് ചെറുതായ് ഒന്ന് കയ്യടിക്കാൻ പാകത്തിന് എന്തെങ്കിലും കൊടുക്കാൻ അവന്റെ സേവിന് കഴിഞ്ഞു. ഒരു അഞ്ചു ഗോൾ എങ്കിലും കേറണ്ട കളി പകുതി സമയം ആയപ്പോൾ രണ്ട് - പൂജ്യത്തിന് നിന്നത് കുറെയൊക്കെ ഭാഗ്യവും അവനും കാരണം ആയിരുന്നു
ഞാൻ ശരിക്കും ക്ഷീണിച്ചിരുന്നു.. അത് ഗ്രൗണ്ടിൽ ഓടി തളർന്നിട്ട് അല്ലെന്ന് എനിക്ക് അറിയാം. ഉള്ളിൽ പടർന്നു പന്തലിച്ച നിരാശ ആണ് കാരണം.. ഹാഫ് ടൈമിൽ ബോട്ടിൽ വെള്ളം കുറച്ചു മുഖത്ത് കുറച്ചു കുടിച്ചോണ്ടും ഇരിക്കുമ്പോ ആണ് ഇഷാനി എന്ന് കാണാൻ അവിടേക്ക് വരുന്നത്. മാച്ച് ഒഫീഷ്യൽസും കളിക്കുന്നവരും ഒക്കെയേ ഇവിടേക്ക് വരാറുള്ളൂ. ഗേൾസ് സത്യം പറഞ്ഞാൽ വരാറില്ല. ആ ഒരു ചടപ്പ് അവൾക്ക് ഉണ്ടായിരുന്നു. ഞാനുമായി കമ്പിനി ഉള്ളത് അറിയാവുന്നത് കൊണ്ട് കോളേജിലെ ആരോ കയറ്റി വിട്ടതാണ് അവളെ
'എങ്ങനെ ഉണ്ടായിരുന്നു എന്റെ കളി..?
ഞാൻ സ്വയം പരിഹസിക്കുന്നത് പോലെ അവളോട് ചോദിച്ചു
എന്ത് പറയണം എന്നോർത്ത് അവളൊന്ന് മിണ്ടാതെ നിന്നു. പിന്നെ എന്റെ അടുത്ത് വന്നു ഇരുന്നിട്ട് പറഞ്ഞു
'നീ നന്നായി കളിച്ചു...'
'തൊലിച്ചു.. എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും മോശം കളി ഒരിക്കലും കളിച്ചിട്ടില്ല..'
അവളുടെ ആശ്വസിപ്പിക്കലിനു എന്റെ നിരാശ മാറ്റാൻ മാത്രം ഒന്നും കഴിവ് ഇല്ലായിരുന്നു
'എനിക്ക്
💬 Comments
View all comments