0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 138K

നീ നന്നായി കളിച്ചത് പോലെയാ തോന്നിയത്.. ഇനിയും സമയം ഉണ്ടല്ലോ.. നമുക്ക് ജയിക്കാൻ പറ്റും..'

ഇഷാനി എനിക്ക് ഒരു ഹോപ്പ് തരാൻ ശ്രമിച്ചു. ഞാൻ അപ്പോളാണ് ശ്രദ്ധിച്ചത് ഇഷാനിയും ഇന്ന് ജേഴ്സി ഒക്കെ ഇട്ടാണ് വന്നിരിക്കുന്നത്.. അതും അര്ജന്റീനയുടെ ജേഴ്സി. വേറെ വലിയ മാറ്റങ്ങൾ ഒന്നുമില്ല. നെറ്റിയിൽ ഒരു മഞ്ഞക്കുറി ഉണ്ട്.. അവളുടെ നിറം കാരണം അത് അവിടെ ഉണ്ടെന്ന് അറിയാൻ തന്നെ പ്രയാസം ആണ്

'രാവിലെ അമ്പലത്തിൽ ഒക്കെ പോയോ..?

ഞാൻ ചോദിച്ചു

'പോയി.. നിനക്ക് അമ്പലത്തിലെ പ്രസാദം തൊട്ട് തരട്ടെ..?

അവൾ ബാഗിൽ നിന്നും ഒരു പേപ്പർ തുറന്നു ഇലയിൽ കുഴച്ചു വച്ച പ്രസാദം എടുത്തു കൊണ്ട് എന്നോട് ചോദിച്ചു

'അത് തൊട്ടാൽ കളി ജയിക്കുമോ..?

ഞാൻ കളിയാക്കി ചോദിച്ചു. അത് അവൾക്ക് ഫീലായ്. അവൾ തല കുനിച്ചു ഇല മടക്കി ബാഗിൽ ഇടാൻ പോയപ്പോ ഞാൻ അവളുടെ കയ്യിൽ പിടിച്ചു ഇലയിൽ നിന്നും ആ മഞ്ഞൾ പ്രസാദം എടുത്തു എന്റെ കയ്യിലിരുന്ന വെള്ളം ചാലിച്ചു എന്റെ നെറ്റിയിൽ തൊടുവിച്ചു..

'റോക്കി...'

അപ്പോളാണ് പിന്നിൽ നിന്ന് ചന്തുവിന്റെ വിളി വന്നത്. തനിക്ക് പോകാൻ സമയം ആയെന്ന് മനസിലായി ഇഷാനി എഴുന്നേറ്റു. ഞാൻ തിരികെ ടീമിന് അടുത്തേക്ക് പോകുന്നതിന് മുമ്പായി അവളെന്നോട് ഒരു കാര്യം പറഞ്ഞിട്ടാണ് പോയത്

'നീയിപ്പോ വേറെയൊന്നും ആലോചിക്കേണ്ട.. കളിയെ പറ്റി മാത്രം ചിന്തിച്ചാൽ മതി.. ഞാൻ പ്രോമിസ് ചെയ്ത കാര്യം പറയാതെ ഇരിക്കുമോ എന്നൊന്നും ഓർക്കണ്ട.. കേട്ടല്ലോ...'

അവളാ പറഞ്ഞത് കളിയുടെ റിസൾട്ട്‌ എന്ത് തന്നെ ആയാലും അവൾ പറയാനുള്ളത് പറയും

💬 Comments

View all comments