0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 138.1K

സേവ് എങ്കിലും അവൻ നടത്തി കാണണം.. കളി എസ് എൻ കോളേജിലെ പതിനൊന്നു പേരും ഞങ്ങളുടെ ഗോളി അച്ചുവും തമ്മിൽ ആയി.. എന്നാൽ ഏത് വന്മരത്തിനും പിടിച്ചു നിക്കുന്നതിനു ഒരു പരിധി ഉണ്ട്. ഒടുവിൽ അവന്റെ മേലെയും എസ് എൻ കോളേജ് ആധിപത്യം നേടി

അവർക്ക് അനുവദിച്ച ഒരു ഫ്രീ കിക്കിൽ നിന്നായിരുന്നു ഗോളിലേക്കുള്ള തുടക്കം. പന്ത് കുറിയ പാസുകളിലൂടെ അവർ വിദഗ്ദമായി ബോക്സിനുള്ളിൽ കടത്തി. ഹാട്രിക്കിനായി ആർത്തിയോടെ ബോളുമായി പായുന്ന ഡിവിന്റെ കാലിൽ നിന്നും പന്ത് എടുത്തു മാറ്റാനായി ഞാൻ ചെരിഞ്ഞു തെന്നി അവന്റെ കാലിന് ഇടയിലൂടെ കാലിട്ടു.. എന്നാൽ അത് മുൻകൂട്ടി കണ്ടിട്ടെന്ന പോലെ വെട്ടി മാറി ഡിവിൻ പന്തുമായി മുന്നോട്ട് നീട്ടിയൊരു പാസ്സ് കൊടുത്തു. അത് സ്വീകരിച്ച അവരുടെ ആറാം നമ്പർ കളിക്കാരന് പന്തൊന്ന് ഗതി തിരിച്ചു വിടേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു.. മൂന്നാമത്തെ ഗോൾ ഗ്രൗണ്ടിൽ കിടന്നു കൊണ്ടാണ് ഞാൻ കണ്ടത്..

എല്ലാം അവസാനിച്ചിരിക്കുന്നു.. കളി തീരാൻ ഇനിയും മിനിട്ടുകൾ ബാക്കിയുള്ളപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു. എനിക്ക് ഗ്രൗണ്ടിൽ നിന്ന് എഴുന്നേൽക്കാൻ പോലും തോന്നിയില്ല. ഇനി എന്താണ് ചെയ്യണ്ടത് എന്നറിയില്ല. എന്ത് പറഞ്ഞു ടീമിനെ ഒത്തിണക്കി നിർത്തേണ്ടത് എന്നറിയില്ല. ഞാൻ കണ്ണുകൾ മെല്ലെ അടച്ചു.. കണ്ണടച്ചു ഉള്ളിൽ എന്ത് ചെയ്യണം എന്ന് എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് ഒരു ആരവം എന്റെ ചെവിയിൽ മുഴങ്ങി. ഗോൾ വീണപ്പോൾ ഉള്ള ആരവം അല്ല. ഇത് കേൾക്കുന്നത് ഞങ്ങളുടെ പിള്ളേരുടെ സൈഡിൽ നിന്നാണ്. ഞാൻ കണ്ണ് തുറന്നു

ഓഫ് സൈഡ് - എസ് എൻ കോളേജിന്റെ

💬 Comments

View all comments