0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 14039

'എന്താന്ന് നിനക്ക് അറിയില്ലേ..? ഞാൻ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു   'ഇല്ല.. എന്താ...? അവൾ പിടി തരുന്ന ലക്ഷണം ഇല്ല.. എനിക്ക് ആണേൽ ദേഷ്യവും വരുന്നു..'   'നമ്മുടെ കാര്യം എന്ന് പറഞ്ഞാൽ നമ്മുടെ കാര്യം... നിനക്ക് എന്നെ ഇഷ്ടം ആണെന്ന് ഉള്ള കാര്യം..' ഞാൻ ദേഷ്യത്തിൽ തന്നെ അത് പറഞ്ഞു   'നീയെന്തൊക്കെയാ പറയുന്നെ.. നിന്നെ ഇഷ്ടം ആണെന്ന് ഞാൻ പറയണമെന്നോ..? ഞാൻ ദേഷ്യപ്പെട്ടിട്ടും അതൊന്നും കാര്യം ആക്കാതെ ഒരു കുസൃതിചിരിയോടെ അവൾ ചോദിച്ചു   'ഇഷാനി നീ ചുമ്മ കുഞ്ഞ് കളിക്കല്ലേ.. കളി ജയിച്ചാൽ ഇഷ്ടം ആണെന്ന് പറയാമെന്നു നീ തന്നെ അല്ലേ പറഞ്ഞെ..? എന്റെ ദേഷ്യം കൂടി കൂടി വന്നു   'ഞാനോ...? എപ്പോ..? അവൾ വീണ്ടും ഒന്നും അറിയാത്ത പോലെ നടിച്ചു   'എന്നാൽ നീ ഒരു കോപ്പും പറയണ്ട..' ഞാൻ ദേഷ്യത്തോടെ അവിടെ നിന്നും എഴുന്നേറ്റു. എന്റെ ദേഷ്യം കണ്ടു ചിരിച്ചു കൊണ്ട് തന്നെ അവളും എഴുന്നേറ്റു   'അയ്യോ ദേഷ്യം വന്നോ...? ഞാൻ നിന്നോട് എന്റെ തീരുമാനം പറയാമെന്നല്ലേ പറഞ്ഞത്... ഇഷ്ടം പറയാമെന്നല്ലല്ലോ..' ഇഷാനി ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു   'അതെങ്കിലും ഓർമ ഉണ്ടല്ലോ.. അപ്പോൾ നിന്റെ തീരുമാനം എന്താ..' ഞാൻ ചോദിച്ചു   'തീരുമാനം എന്താണെന്ന് ചോദിച്ചാൽ.... എനിക്ക് നിന്നെ ഫ്രണ്ട് അല്ലാതെ കാണാൻ പറ്റില്ല...' അവൾ വളരെ നിസാരമായി പറഞ്ഞു. എനിക്ക് അരിശം കയറി അവളെ കാലിൽ തൂക്കി ആ മരച്ചോട്ടിൽ അടിക്കാൻ തോന്നി. പക്ഷെ ഞാൻ സംയമനം പാലിച്ചു   'നീ പിന്നെ കളി ജയിച്ചാൽ ഉണ്ടാക്കാം എന്ന് തൊലിച്ചതോ..? ഇഷ്ടം അല്ലെന്ന് പറയാൻ ആണേൽ പിന്നെ നീ എന്തിനാ അന്ന് എനിക്ക് ഹോപ്പ് തരുന്ന പോലെ ഒക്കെ സംസാരിച്ചത്..? ഞാൻ ന്യായമായ സംശയം ചോദിച്ചു   'അത് നിന്നെ ഒന്ന് ചൂടാക്കാൻ അല്ലേ. അതോണ്ട് അല്ലേ നീ കളിക്കാൻ ഇറങ്ങിയതും നമ്മൾ ജയിച്ചതും...'   'നീ സീരിയസ് ആയിട്ടാണോ ഈ പറയുന്നത്..? അതോ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ പറയുന്നതാണോ..?

💬 Comments

View all comments