0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 14078

ഞാൻ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു   'സീരിയസ് ആയിട്ടാടാ.. സത്യത്തിൽ നമ്മൾ ജയിക്കും എന്ന് ഞാൻ കരുതിയില്ല.. നീ നല്ലപോലെ കളിക്കണം എന്ന ഉദ്ദേശത്തിൽ പറഞ്ഞതാ..' അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു   'ശെരി.. ആയിക്കോട്ടെ..' ഞാൻ മുഖം കറുപ്പിച്ചു കൊണ്ട് പറഞ്ഞു. എന്നിട്ട് അവളിൽ നിന്നും തിരിഞ്ഞു നടന്നു   'പിണങ്ങി പോവാണോ..? ഇഷാനി എന്റെ പിന്നാലെ വന്നു ചോദിച്ചു   'ഇനി മേലാൽ നീ എന്നോട് മിണ്ടാൻ വന്നേക്കല്ല്.. നിന്നെ എനിക്ക് കാണുന്ന പോലും ഇഷ്ടം അല്ല..' പല്ല് കടിച്ചെന്ന പോലെ ദേഷ്യത്തിൽ കൈ ചൂണ്ടി ഞാൻ പറഞ്ഞു.. എന്റെ ദേഷ്യം ശരിക്കും മനസിലായത് കൊണ്ട് അവൾ അവിടെ പെട്ടന്ന് പ്രതിമ കണക്കെ നിശ്ചലമായി നിന്നു.. അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് ഞാൻ തിരിച്ചു നടന്നു. ഞാൻ ദേഷ്യപ്പെട്ടത് കൊണ്ടാവാം പിന്നെ അവൾ പിന്നിൽ നിന്നും വിളിച്ചില്ല. ഞാൻ രോഷത്തോടെ കോളേജിനു പുറത്ത് ഒരു ഹോട്ടലിലേക്ക് ആണ് പോയത്. അവളെ കാണാനായി ആഹാരം പോലും കഴിക്കാതെ വന്നതാണ് നേരെ. എന്നിട്ട് അവൾ കാണിച്ചത് ഓർത്തപ്പോ എനിക്ക് എന്നെ കൂടാതെ ദേഷ്യം വന്നു. ആ ദേഷ്യത്തിൽ രണ്ട് ബിരിയാണി ആണ് ഞാൻ അകത്താക്കിയത്... അവൾ പറഞ്ഞതൊക്കെ കാര്യം ആയിട്ടാണോ എന്ന് ഞാൻ ശരിക്കും ഇരുന്നു ആലോചിച്ചു. എന്നോട് ഇഷ്ടം ഉള്ളത് പോലെ തന്നേ ആണ് അവൾ അന്ന് സംസാരിച്ചത്. ഇപ്പോൾ പറയുന്നു അങ്ങനെ ഒന്നും ഇല്ലായിരുന്നു, എന്നെ കളിയുടെ വാശി കയറ്റാൻ ആണ് അങ്ങനെ ഒക്കെ പറഞ്ഞതെന്ന്. അത് വിശ്വസിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ആയി ഞാൻ. അതെന്ത് തന്നെ ആയാലും അവൾ എന്റെ ഈഗോ ആണ് ഹേർട്ട് ആക്കിയിരിക്കുന്നത്. അതിന് അവൾ പരിഹാരം കാണാതെ ഇനി അവളോട് മിണ്ടണ്ട എന്ന് ഞാൻ തീരുമാനിച്ചു. വൈകുന്നേരം അവൾ ഫോൺ വിളിച്ചെങ്കിലും ഞാൻ എടുത്തില്ല. പിറ്റേന്ന് രാവിലെ കോളേജിൽ എന്നെ കാണാഞ്ഞപ്പോളും അവൾ വിളിച്ചു. അപ്പോളും ഞാൻ എടുത്തില്ല. രണ്ട് ദിവസം ഞാൻ കോളേജിൽ പോയില്ല. അവൾ എനിക്ക് തുരു തുര മെസ്സേജ് ഒക്കെ അയച്ചോണ്ട് ഇരുന്നു.. മിക്കതും കോളേജിൽ വരണം എന്നൊക്കെ ആയിരുന്നു. ഞാൻ ഒന്നിനും റിപ്ലൈ കൊടുത്തില്ല. രണ്ട് ദിവസം കഴിഞ്ഞു ഇന്റെർണൽ എക്സാം ആയിരുന്നു. അതിന് ഞാൻ വരുമെന്ന് അവൾ കരുതി. എന്നാൽ അതും ഉണ്ടായില്ല. അവൾക്ക് മുന്നിൽ തോറ്റു കൊടുക്കാൻ വയ്യ എന്ന് ഉറപ്പിച്ചത് കൊണ്ടാണ് എക്സാമിന് പോകാഞ്ഞത്. അവൾ കാരണം ആണ് ഞാൻ എക്സാമിന് ചെല്ലാഞ്ഞത് അവൾ മനസിലാക്കും. എന്നെ കാണാഞ്ഞു ഇഷാനി രാഹുലിനോടും ആഷിക്കിനോടും തിരക്കി. അവന്മാർ ഞാൻ പറഞ്ഞത് പോലെ അറിയില്ല എന്ന് മാത്രം ഉദാസീനമായി പറഞ്ഞു. ഞാൻ വന്നില്ലെങ്കിലും

💬 Comments

View all comments