Chapter Title : റോക്കി 4 [സാത്യകി]
തുറിച്ചു രാഹുലിനെ നോക്കി. ഓടുന്നതിന് ഇടയിലും ഞങ്ങളുടെ കണ്ണുകൾ തന്ത്രം മനസിലാക്കി.. ഇത് എനിക്കും അവനും ഇടയിലുള്ള കണക്ഷൻ കൊണ്ട് പറ്റുന്ന കാര്യമാണ്. ഒരാൾ മനസ്സിൽ കാണുന്നത് മറ്റേയാൾക്ക് തെളിയും. ബോൾ എനിക്കിടാൻ ഞാൻ കൈ കൊണ്ട് ചെറുതായ് ആംഗ്യം കാണിച്ചു. രാഹുൽ കുറച്ചു പിന്നിലായ് ഓടി വന്ന എനിക്ക് ലൈനിനു അടുത്ത് വച്ചു പാസ്സിട്ട്.. പന്ത് നേരെ എന്റെ കാലുകൾക്ക് ഉള്ളിലേക്ക് വന്നു. എന്റെ തൊട്ട് മുന്നിൽ ഗോൾ പോസ്റ്റ് ആണെങ്കിലും രണ്ട് ഡിഫെൻഡർമാരും ഒരു ഗോളിയും എന്റെ ലക്ഷത്തിനു മുമ്പിൽ തടസമായി നില കൊള്ളുന്നുണ്ട്. എന്റെ കാലിന് ഇടയിലേക്ക് വന്ന ബോൾ ഞാൻ അടിക്കുന്നത് പോലെ കാൽ വീശി. ഞാൻ ബോളടിച്ചു എന്ന് കരുതി ഡിഫെൻഡർ കൈ പിന്നിൽ കെട്ടി എനിക്ക് മുന്നിൽ ഒരു മതിൽ പോലെ കയറി നിന്നു. എന്നാൽ എന്റെ കാലിനെ സ്പർശിക്കാതെ ആ ബോൾ പിന്നെയും പിന്നിലേക്ക് പോയി. അതൊരിക്കലും എനിക്ക് മിസ്സ് ആയത് അല്ലായിരുന്നു.. അതായിരുന്നു ഞങ്ങളുടെ പ്ലാൻ
ഞാൻ ഫേക്ക് ചെയ്തപ്പോൾ എന്റെ പിന്നാലെ ഓടി വന്ന അമീന്റെ കാലിലേക്കാണ് ബോൾ കൃത്യം വന്നു കയറിയത്. അത് അമീൻ പോലും പ്രതീക്ഷിക്കാത്ത ഒരു നീക്കം ആയിരുന്നു. അതിന്റെ വെപ്രാളം അവനിൽ പെട്ടന്ന് കണ്ടു. പക്ഷെ പൊടുന്നനെ തന്നെ അവൻ മനസ്സാനിധ്യം വീണ്ടെടുത്തു. തനിക്ക് മുന്നിൽ തടസമായി നിൽക്കുന്നവരുടെ ഇടയിലൂടെ അവനൊരു ചെറിയ പഴുത് കണ്ടെത്തി. പടർന്നു പന്തലിച്ച വൃക്ഷത്തിന് കീഴെ സൂചി മുന വലുപ്പത്തിൽ സൂര്യ പ്രകാശം താഴെ എത്തുന്നത് പോലെയൊരു വിടവ്.. അതിലൂടെ അവൻ കൃത്യമായി
💬 Comments
View all comments