0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 14195

നാളെ കോളേജിൽ വന്നു പരീക്ഷ എഴുതിയാൽ അവനെ ഇഷ്ടം ഉള്ള കാര്യം പറയാമെന്നു ആണ് താൻ പറഞ്ഞത്. അത് കേൾക്കാൻ ആണല്ലോ അവനീ വാശി പിടിച്ചു ഇരിക്കുന്നെ. പിന്നെ എന്തിനാണ് ഇത്ര ദേഷ്യം.. ഒന്ന് കൂടി ആലോചിച്ചപ്പോൾ ഇഷാനിക്ക് കാര്യം പിടികിട്ടി.. ഇത് പോലെ പ്രോമിസ്സ് വച്ചാണ് താൻ അവനെ കളിക്കാൻ ഇറക്കിയത്. എന്നിട്ട് അവനെ ശരിക്കും പറ്റിക്കുകയും ചെയ്തു. അത് തന്നെ ഇപ്പോളും ഇറക്കി നോക്കിയപ്പോ അവനു ദേഷ്യം വന്നില്ലേലേ അത്ഭുതം ഉള്ളു.. എന്നാലും അർജുൻ ഇത്രയും ദേഷ്യപ്പെട്ടു ഇഷാനി കണ്ടിട്ടില്ല. തന്റെ ദേഹത്ത് കൊള്ളിക്കാൻ എറിഞ്ഞത് അല്ലെങ്കിലും അത് തനിക്കിട്ടുള്ള ഒരു ഓങ്ങ് ആണെന്ന് അവൾക്ക് മനസിലായി. അത് അവളെ വേദനിപ്പിച്ചു. ഇഷാനിയുടെ കണ്ണുകൾ നിറഞ്ഞു..   'നിനക്കെന്നെ തല്ലണോ..? തല്ലിക്കോ...' ഇഷാനി അർജുന് അരികിലേക്ക് ചെന്നു. 'നിന്റെ ദേഷ്യം തീരുന്ന വരെ എന്താന്ന് വച്ചാ ചെയ്തോ... പക്ഷെ നാളെ നീ എക്സാം എഴുതാൻ വരണം.. പ്ലീസ്.. ഞാൻ കാലുപിടിക്കാം..'   ഇഷാനി കാലുപിടിക്കാൻ എന്ന പോലെ അർജുൻ ഇരിക്കുന്ന സോഫയിൽ ഇരിക്കാൻ കുനിഞ്ഞപ്പോൾ അർജുൻ അവിടെ നിന്നും എഴുന്നേറ്റ് മാറി.. അവന്റെ പിണക്കം മാറാൻ ഒരു വഴിയേ ഉള്ളു. ഇപ്പോൾ ഇവിടെ വച്ചു അവനെ ഇഷ്ടം ആണെന്ന് പറയുക. പക്ഷെ അതിന് ഇഷാനിക്ക് കഴിയുമായിരുന്നില്ല..   'എനിക്ക് കുറച്ചു മനസമാധാനം വേണം.. ഒന്ന് പോകുവോ..? ദേഷ്യം കലർന്ന അപേക്ഷയോടെ അർജുൻ ചോദിച്ചു.. ഇഷാനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവളുടെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി കിടന്നു.. മറ്റൊന്നും പറയാതെ അവൾ വീടിന് പുറത്തേക്ക് പോയി   അന്ന് വൈകിട്ട് അവൾ വിളിച്ചില്ല. പക്ഷെ മെസ്സേജ് വന്നു. എക്സാം എഴുതാൻ വരണം എന്നൊരു നൂറു അപേക്ഷ. ഒന്നിന് പോലും ഞാൻ റിപ്ലൈ കൊടുത്തില്ല. എന്റെ ഡിപി അവളുടെ ഒപ്പം ഓണത്തിന് എടുത്ത പിക് ആയിരുന്നു. അത് മാറ്റി ഞാനും ലച്ചുവും ഒരുമിച്ചുള്ള പിക് ഞാനിട്ടു.. പ്രൈവസിയിൽ ഇഷാനി ഒഴിച്ച് കോളേജിലെ എല്ലാവരെയും ഒഴിവാക്കിയിരുന്നത് കൊണ്ട് മറ്റാർക്കും അത് കാണാൻ കഴിഞ്ഞില്ല. കാര്യം ഊച്ചാളി ട്രിക്ക് ആണെങ്കിലും ഈ ഐറ്റം എല്ലാവരുടെയും കുരു പൊട്ടിക്കും. അത് ഇഷാനിക്കും സംഭവിക്കുമെന്ന് ഞാൻ കരുതി.

💬 Comments

View all comments