0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 138.1K

സാധിച്ചില്ല. ഞാൻ കോളേജിന്റെ മെയിൻ ബിൽഡിങ്ൽ സ്‌ഥാപിച്ച വലിയ ക്ളോക്കിൽ നോക്കി സമയം കണക്ക് കൂട്ടി.. എഴുപത്തൊന്നാം മിനിറ്റിൽ ഞങ്ങളുടെ ആദ്യ ഗോൾ എന്റെ വലതു കാലിൽ നിന്നും വീണിരിക്കുന്നു.

പെട്ടന്നൊരു ബോംബ് പൊട്ടിയത് പോലെ ഗാലറിയിൽ ആരവം ഉയർന്നു. ആ ഇളകുന്ന ആൽക്കൂട്ടത്തിന് ഇടയിൽ എനിക്ക് ഇഷാനിയെ കാണാൻ കഴിഞ്ഞില്ല. ഗാലറിയിൽ മുന്നിലായ് കളർ വാരിയെറിഞ്ഞു ചിയർ ഗേൾ കണക്ക് ഡാൻസ് കളിക്കുന്ന കൃഷ്ണയെയും കൂട്ടരെയും ഞാൻ കണ്ടു. അവൾ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. എന്റെ ഗോളിന് അവൾ ആടുന്നു. ഈ ഗോൾ ആഘോഷിക്കണോ വേണ്ടയോ എന്ന അവസ്‌ഥയിൽ ആയിരുന്നു എന്റെ ടീം. തോറ്റു എന്ന് കരുതിയത്ത് നിന്നൊരു അത്ഭുത ഗോൾ. എന്തായാലും ഈ ഗോളിന് സെലെബ്രെറ്റ് ചെയ്തു സമയം കളയാനില്ല എന്ന് ഞാൻ തീരുമാനിച്ചു. സമയം ആണ് വലുത്.. ഞാൻ ബോൾ ഓടി ചെന്നു അവരുടെ വലയിൽ നിന്നും എടുത്തു

എന്നാൽ ഞങ്ങളുടെ ഗാലറിയിൽ ആരവങ്ങൾ മറ്റൊരു തലത്തിലേക്ക് എത്തിയിരുന്നു. കോളേജിനു വേണ്ടി അവരുടെ ഹീറോ ഒരു ഗോൾ നേടിയിരിക്കുന്നു.. അതും തോൽവിയിലേക്ക് വീണു കൊണ്ടിരുന്ന ടീമിൽ നിന്നും.. ഞാൻ പന്തുമായി ഗ്രൗണ്ടിന്റെ മധ്യത്തിലേക്ക് ഓടിയെത്തുമ്പോൾ ഞങ്ങളുടെ പിള്ളേർ ഗാലറിയിൽ ഇരുന്ന് ഈണത്തിൽ ഇങ്ങനെ പാടി

'ഓ.. റോക്കി.. ഓ റോക്കി.. ഓ റോക്കി റോക്കി റോക്കി...'

അവർ ശരിക്കും ആഘോഷിക്കുകയായിരുന്നു.. ഇത്ര നേരവും കളിയിൽ ഒച്ചയിടാൻ ഒന്നും ഇല്ലാതെ കടിച്ചു പിടിച്ചിരുന്ന ഞങ്ങളുടെ കോളേജ് തൊണ്ട പൊട്ടി കാറി. കളി വീണ്ടും ഉഷാറായിട്ടും ആ ഗോളിന്റെ ആരവം നിലച്ചിരുന്നില്ല.. ഒരു ഗോൾ

💬 Comments

View all comments