0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 14119

'നീ എന്താ എക്സാം എഴുതാൻ വരാഞ്ഞത്..? അവൾ ചോദിച്ചു. ഞാൻ ആ ചോദ്യം കേൾക്കാത്ത പോലെ ബോൾ എറിയുന്ന എന്റെ പ്രവർത്തി തുടർന്നു.   'ചോദിച്ചത് കേട്ടില്ലേ എന്താ എക്സാം എഴുതാൻ വരാഞ്ഞത് എന്ന്..? ചെറിയ ഒരു ദേഷ്യം അവളുടെ ചോദ്യത്തിൽ ഉണ്ടായിരുന്നു. അവളോടുള്ള വാശി കാരണം ഞാൻ പരീക്ഷ എഴുതാഞ്ഞത് അവളെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ ചോദ്യം ഞാൻ ഗൗനിച്ചില്ല എന്ന് മാത്രം അല്ല അവൾ അവിടെ ഉണ്ടെന്നത് പോലും കാര്യം ആക്കാതെ ഞാൻ ബോൾ ഭിത്തിയിലേക്ക് എറിഞ്ഞു കൊള്ളിച്ചു കൊണ്ടിരുന്നു. ഇത് കണ്ടു ദേഷ്യം കയറി ഇഷാനി ഞാൻ ബോൾ എറിയുന്ന ഭിത്തിയുടെ മുന്നിലേക്ക് കയറി നിന്നു. ഇപ്പോൾ എനിക്ക് ഭിത്തിയിലേക്ക് എറിയാൻ കഴിയില്ല, അതിന് തടസമായി അവൾ കയറി നിൽക്കുകയാണ്   'ഞാൻ വീണ്ടും ചോദിക്കുവാ.. നീ എന്താ എക്സാം എഴുതാൻ വരാഞ്ഞത്..?   'എനിക്ക് വയ്യായിരുന്നു..' ഞാൻ അവളോട് സംസാരിക്കാൻ താല്പര്യമില്ലാത്ത സ്വരത്തിൽ പറഞ്ഞു   'നിനക്ക് ഒരു വയ്യായ്കയും ഇല്ലാ.. നീ എന്നോടുള്ള ദേഷ്യത്തിന് വരാതേ ഇരുന്നതാണ്..'   'നിന്നോട് എന്ത് ദേഷ്യം.. എനിക്ക് വയ്യായിരുന്നു..' ഞാൻ വീണ്ടും അതേ മട്ടിൽ പറഞ്ഞു   അല്ല. എനിക്ക് അറിയാം എന്നോടുള്ള ദേഷ്യം കൊണ്ടാണെന്ന്.. ഞാൻ യെസ് പറയാത്തത് കൊണ്ടാണെന്നു..' അവൾ കൈ കെട്ടി കുറച്ചു ദേഷ്യത്തോടെ ആണ് പറഞ്ഞത്   'നീ എന്തൊക്കെയാ പറയുന്നത്.. എനിക്ക് ഒന്നും മനസിലാവുന്നില്ല..'   'നീ എന്നോടുള്ള ദേഷ്യത്തിന് എന്തിനാടാ എക്സാം എഴുതാത്തത്. എനിക്ക് അതാണ് മനസിലാകാത്തത്.. എന്നെ തോൽപ്പിക്കാൻ നീ ഇങ്ങനെ ഒക്കെ ആണോ ചെയ്യുന്നത്..? അവൾ വിഷമത്തോടെ ചോദിച്ചു   'എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല. നീ വെറുതെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയാണ്..' അവൾ രണ്ട് ദിവസം മുന്നേ എന്നെ വട്ടം കറക്കിയത് പോലെ കാര്യം എന്തെന്ന് അറിയാത്തത് പോലെ ഞാനും സംസാരിച്ചു.   'ഞാൻ നിന്നോട് ഇഷ്ടം ആണെന്ന് പറയാത്തത് കൊണ്ടല്ലേ ഈ ദേഷ്യം എല്ലാം.. ഞാൻ അതിനൊരു ആൻസർ തന്നാൽ ദേഷ്യം മാറി എക്സാം എഴുതാൻ വരുമോ..?

💬 Comments

View all comments