0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 14558

'അല്ല.. നിന്റെ അടുത്ത് ഇത് പറയാതെ ഇരുന്നത് അത് പറഞ്ഞു കഴിഞ്ഞാൽ എനിക്ക് എന്റെ പേഴ്സണാലിറ്റിയിൽ എന്തെങ്കിലും മാറ്റം വരുമോ എന്ന് പേടിച്ചിട്ടാണ്.. നീ എന്നോടുണ്ട് എന്ന് പറഞ്ഞ ഫീലിംഗ്സ് ഇപ്പോൾ എനിക്ക് നിന്റെ അടുത്തുമുണ്ട്.. ഞാൻ തമാശ അല്ല ഈ പറയുന്നത്... സീരിയസ് ആയാണ് പറയുന്നേ...'   അവളത് പറഞ്ഞു.. എന്റെ അടുത്ത് ഫീലിംഗ്സ് ഉണ്ടെന്ന്.. എന്നോട് ഇഷ്ടം ഉണ്ടെന്ന് എന്റെ മുഖത്ത് നോക്കി അവൾ പറഞ്ഞു. എന്റെ ഉള്ളിൽ ഒരായിരം ദീപങ്ങൾ ഒരുമിച്ചു തെളിയിച്ച ദീപാവലി മഹോത്സവം കോടിയേറി.. പക്ഷെ അവളുടെ പറച്ചിലിൽ അപ്പോളും എന്തോ ഒന്ന് മിസ്സിഗ് ആണ്... എന്തോ പിടിച്ചു വച്ചു സംസാരിക്കുന്ന പോലെ അർജുന് തോന്നി   'പക്ഷെ ഒരു കാര്യം... ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതി.. വേറെ ആരും ഇതറിയണ്ട.. രാഹുലും ആഷിക്കും പോലും.. പിന്നെ നമ്മളുടെ വീട്ടിൽ കാര്യം പറഞ്ഞു ഉറപ്പിക്കുന്ന വരെ റിലേഷൻ ഇത് പോലെ തന്നെ പോയാൽ മതി. നമ്മൾ രണ്ട് പേരും സ്റ്റുഡന്റ്സ് ആണ്.. അത്കൊണ്ടാണ് ഞാൻ പറഞ്ഞെ.. എനിക്ക് ആണേൽ ശ്രദ്ധ ഒന്നും കിട്ടില്ല വേറെ എന്തിലെങ്കിലും മൈൻഡ് പോയാൽ.. ഓക്കേ...? ഒരു ചോദ്യ ഭാവത്തിൽ ചെറിയൊരു പരിഭ്രമം കലർന്ന ചിരിയോടെ അവൾ ചോദിച്ചു   ' നിനക്ക് എന്നോട് ഇഷ്ടം ആണ്. പക്ഷെ അത് ആരും അറിയാനും പാടില്ല, ഞാൻ നിന്റെ അടുത്ത് അങ്ങനെ കാണിക്കാനും പാടില്ല അല്ലെ..? ഞാൻ ചോദിച്ചു   'അതെ.. നമ്മളുടെ പഠിത്തം കഴിയുന്നത് വരെയുള്ള കാര്യമാണ് ഞാൻ പറഞ്ഞത്.. അത് വരെ ഇപ്പോൾ ഉള്ളത് പോലെ തന്നെ നമുക്ക് മുന്നോട്ടു പോകാം..'   അവൾ പറഞ്ഞത് എന്നിൽ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല എന്ന് അവൾക്ക് മനസിലായി. 'പിണക്കം ഇനിയും മാറിയില്ലേ.. നിന്റെ മുഖം എന്താ ഉം എന്നിരിക്കുന്നെ..? അവളുടെ ചോദ്യത്തിനും ഞാൻ മറുപടി കൊടുത്തില്ല 'ഞാൻ വാക്ക് പാലിച്ചു.. ഇനി നീ മര്യാദക്ക് എണീറ്റ് വാ. സമയം പോയി..' എക്സാമിന് വരാൻ അവൾ എന്നെ നിർബന്ധിച്ചു. ഞാൻ അനങ്ങാതെ ഇരിക്കുന്ന കണ്ടപ്പോ അവൾ എന്റെ അടുത്ത് വന്നു എന്റെ കയ്യിൽ പിടിച്ചു എണീപ്പിക്കാൻ ശ്രമിച്ചു

💬 Comments

View all comments