0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 14705

'ഞാൻ വരുന്നില്ല. നീ പൊക്കോ..' ഞാൻ പറഞ്ഞു   'ഇനി എന്താ നിന്റെ പ്രശ്നം.. ഞാൻ പറഞ്ഞില്ലേ നിനക്ക് കേൾക്കണ്ട കാര്യം..'   'നിന്റെ ഡിമാൻഡ് വച്ചുള്ള പ്രേമം എനിക്ക് വേണ്ട..' ഞാൻ കടുപ്പത്തിൽ പറഞ്ഞു   'ഡിമാൻഡ് വച്ചോ..? അവൾക്ക് മനസിലായില്ല ഞാൻ പറഞ്ഞത്   'അതേ. ഇഷ്ടം ഉണ്ട്. പക്ഷെ ഫ്രണ്ട്സ് പോലെ തന്നെ പെരുമാറിയാൽ മതി. വീട്ടിൽ ആലോചിച്ചു കല്യാണം ഉറപ്പിക്കുമ്പോ ശരിക്കും പ്രേമിക്കാം.. ഇതൊക്കെ അല്ലേ നീ പറഞ്ഞ ഡിമാൻഡ്.. അങ്ങനെ ഇപ്പോൾ എനിക്ക് സൗകര്യം ഇല്ല.. ഇഷ്ടം ആണേൽ ശരിക്കും ഇഷ്ടം ആയിരിക്കണം..'   'എടാ എന്റെ അവസ്‌ഥ കൂടി നീ നോക്ക്.. എനിക്ക് ഇപ്പോൾ നിനക്ക് പ്രയോരിറ്റി തരാൻ ബുദ്ധിമുട്ട് ആണ്. സ്റ്റഡീസിൽ ഒന്നും എനിക്ക് പിന്നെ കോൺസെന്റ്‌റെഷൻ കിട്ടില്ല. പിന്നെ അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്... അല്ലാതെ നിന്നോട് ഇഷ്ടക്കുറവ് ഉള്ളത് കൊണ്ട് പറഞ്ഞതല്ല. അങ്ങനെ ആണേൽ എനിക്ക് ഫീലിംഗ്സ് ഉള്ള കാര്യം നിന്നോട് പറയണ്ട കാര്യം ഇല്ലല്ലോ.' ഇഷാനി തന്റെ ബുദ്ധിമുട്ട് പറഞ്ഞു   'ഓക്കേ. എന്നേക്കാൾ പ്രയോരിറ്റി നിനക്ക് വേറെ ഉണ്ടെങ്കിൽ അത് അങ്ങനെ തന്നെ ആവട്ടെ. എനിക്ക് സെക്കന്റ്‌ ആയി ഇരിക്കാൻ താല്പര്യം ഇല്ല. ഇത് പറഞ്ഞു നിന്നെ ബുദ്ധിമുട്ടിക്കാനും വരില്ല..'   'എന്ത് കഷ്ടം ആട.. ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നീ എന്നെ മനസിലാക്കാത്തത് എന്താ..? ഇനി ഇത് സംസാരിക്കാൻ ആണേൽ നമുക്ക് എക്സാം കഴിഞ്ഞു സംസാരിക്കാം.. ഇപ്പോൾ നീ വാ..' അവൾ വീണ്ടും എന്റെ കയ്യിൽ ബലമായി പിടിച്ചു വലിക്കാൻ തുടങ്ങി. ഞാൻ അനങ്ങാതെ പാറ പോലെ ഇരുന്നു   'ഞാൻ വരുന്നില്ല എന്ന് പറഞ്ഞു. നീ പൊക്കോ..'   'അതെന്താ നിനക്ക് വന്നാൽ.. എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. എന്നേ കൊണ്ട് പറ്റാവുന്ന പോലെ ഞാൻ പറഞ്ഞു. ഇനി നീ വാശി പിടിച്ചോണ്ട് ഇരുന്നാലാണെ അർജുൻ....! ഇഷാനി വളരെ ഉറക്കെ എന്നോട് ദേഷ്യപ്പെട്ടു. എന്റെ പിണക്കവും എക്സാം തുടങ്ങാൻ സമയം ആകുന്നതിന്റെ ഒക്കെ വെപ്രാളവും കൊണ്ട് അവൾ നല്ലപോലെ എന്നോട് ദേഷ്യപ്പെട്ടു

💬 Comments

View all comments