Chapter Title : റോക്കി 5 [സാത്യകി]
കിടന്നു കഴിഞ്ഞാൽ അവളുടെ വക ചോദ്യവും സംശയവും ഒക്കെ ഉണ്ടാകും. ആകെ പെട്ട അവസ്‌ഥ. ഞാൻ കട്ടിലിന് ഒരു ഓരത്ത് അവളിൽ നിന്ന് ഒരു കയ്യകലത്തിൽ മാറി കിടന്നു. നേരം വെളുത്തു തുടങ്ങിയപ്പോൾ തന്നെ ഞാൻ എഴുന്നേറ്റു. സാധാരണ അവളാണ് എനിക്ക് മുമ്പേ എഴുന്നേൽക്കുന്നത്. ഇന്ന് ഞാൻ രാവിലെ എണീറ്റത് എന്ത് പറ്റിയെന്നു അവൾക്കും തോന്നി. എന്നോടത് ചോദിച്ചെങ്കിലും ഞാൻ എന്തോ കള്ളം പറഞ്ഞു ഒഴിഞ്ഞു. എനിക്ക് അവളെ ഫേസ് ചെയ്യാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഒടുക്കത്തെ പേടിയും. ഞാൻ രാത്രിയിൽ മുലയിൽ പിടിച്ചത് അവൾ അറിഞ്ഞു കാണുമോ..? ആൾ നല്ല ഉറക്കം ആയിരുന്നത് കൊണ്ട് അറിഞ്ഞിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഉണ്ടായിരുന്നു എങ്കിൽ അവൾക്ക് എന്നോട് ഇത്ര ഫ്രീ ആയി ഇടപഴകാൻ കഴിയില്ല.
വീട്ടിലെ ജോലികൾ ഒക്കെ രണ്ട് പേരും കൂടിയാണ് ഇപ്പോൾ ചെയ്യുന്നത്. രണ്ട് പേരും എന്നതൊക്കെ ഇപ്പോൾ പറയാം എന്നെ ഉള്ളു. അവളാണ് എല്ലാം നോക്കിയും കണ്ടും ചെയ്യുന്നത്. അടുക്കള ഒക്കെ അവൾ കയ്യടക്കി കഴിഞ്ഞു. അല്ലാതെ ഉള്ള പണികളും അവൾ ഇടയ്ക്ക് ചെയ്യാറുണ്ട്. അന്ന് രാവിലെ എന്റെ അടക്കം നനയ്ക്കാൻ ഉള്ള ഡ്രസ്സ് എടുത്തോണ്ട് അവൾ അലക്കാൻ പുറത്തോട്ട് എടുത്തോണ്ട് പോണത് ഞാൻ കണ്ട്. ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും അവൾ അത് അനുസരിച്ചില്ല. അവളുടെ അലക്ക് നോക്കി പേര മരത്തിന്റെ തണലിൽ ഞാനും നിന്നു.
കഴുത്തു കയറിയ ഒരു ബനിയൻ ആയിരുന്നു അവൾ ഇട്ടിരുന്നത്. പിന്നെ മുട്ട് വരെ ഉള്ള ഒരു നിക്കറും. അലക്കുന്നതിന് ഇടയിൽ അവൾ ബക്കറ്റിൽ നിന്ന് ഡ്രസ്സ്
💬 Comments
View all comments