Chapter Title : റോക്കി 5 [സാത്യകി]
'കുന്തം പറ്റി.. നീ പോ..'
ഇഷാനി അവന്റെ കൈകൾ ശക്തിയായി തട്ടി മാറ്റി പറഞ്ഞു
'പോകണോ..? ഇപ്പോൾ അതാണോ വേണ്ടേ..?
ഞാൻ വെറുതെ ചോദിച്ചു
'പൊക്കോ.. അതല്ലേ നിനക്ക് ഇഷ്ടം.. നിന്റെ ഇഷ്ടം പോലെ നീ പൊക്കോ.. പോ...'
ഇഷാനി കൈകൾ കൊണ്ട് എന്റെ നെഞ്ചിൽ ഇടിച്ചു.
'നീ ഇങ്ങനെ കരയാൻ മാത്രം ഇവിടെ എന്താ ഉണ്ടായേ..? ഞാൻ എങ്ങും പോയില്ല എന്ന് പറഞ്ഞല്ലോ...'
'നീ പോ.. എനിക്ക് ആരും വേണ്ട..'
ഇഷാനി വീണ്ടും ശക്തിയിൽ എന്റെ നെഞ്ചിൽ തല്ലാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ കൈ തടഞ്ഞു. അവളുടെ കൈകളിൽ ഞാൻ കടന്നു പിടിച്ചു.. കൈ വിടുവിക്കാൻ അവൾ കുതറിയെങ്കിലും ഞാൻ കൈകളിൽ മുറുക്കെ പിടിച്ചു. പതിയെ അവൾ അയഞ്ഞു.. ഒരു വാടിയ പൂവ് പോലെ അവൾ നെഞ്ചിലേക്ക് തളർന്നു വീണു..
ഞാൻ മെല്ലെ അവളുമായി സോഫയിൽ ഇരുന്നു.. അവളുടെ ഏങ്ങലടി കുറഞ്ഞിരുന്നില്ല. എന്റെ നെഞ്ചിൽ കിടന്നു അവൾ വല്ലാതെ വിഷമിച്ചു കരയുകയാണ്. അത് എന്തിനാണ് എന്ന് ശരിക്കും മനസിലാകാതെ ഞാനും.. ഇതിന് മുമ്പ് അവളിങ്ങനെ കരഞ്ഞു ഞാൻ കണ്ടത് അവളുടെ അമ്മയെ കണ്ട അന്നാണ്.. ഇപ്പോൾ അതിലും വേദനിച്ചു കരയാൻ എന്താണ് അവൾക്ക് പറ്റിയതെന്ന് എനിക്ക് മനസിലായില്ല.. ഞാൻ കൈകൾ കൊണ്ട് അവളുടെ തലമുടികളിൽ തലോടി കൊടുത്തു.
'വിഷമം മാറിയോ...?
തെല്ലൊരു നിശബ്ദതക്ക് ശേഷം ഞാൻ ചോദിച്ചു. ചുണ്ട് കൊണ്ട് ഇല്ല എന്ന അർഥത്തിൽ അവൾ ഒരു ശബ്ദം ഉണ്ടാക്കി. ഇഷാനിയുടെ മുഖം അപ്പോളും എന്റെ നെഞ്ചിൽ ചേർന്നു കിടപ്പാണ്..
'ഞാൻ പറയാതെ പോയെന്ന് കരുതി ആണോ നീ ഈ ബഹളം ഒക്കെ ഉണ്ടാക്കിയത്..?
'മ്മ്...'
അതേയെന്ന പോലെ അവൾ ഉത്തരം നൽകി
'അങ്ങനെ ഞാൻ ചെയ്യില്ല.. എന്തായാലും ഞാൻ പോയില്ലല്ലോ.. ഇനി കരച്ചിൽ നിർത്ത്..'
ഞാൻ പറഞ്ഞു
'പക്ഷെ നീ നാളെ പോകുമല്ലോ...?
അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു
'നാളെ പോവാതെ പറ്റുമോ..? ടിക്കറ്റ് ഒക്കെ ഓക്കേ ആയതല്ലേ.. എല്ലാം ഞാൻ നിന്നോട് പറഞ്ഞതല്ലേ..'
'നീ പോവണ്ട.. നീ പോകുന്നെ എനിക്ക് ഇഷ്ടം അല്ല...'
കരച്ചിൽ ഒരുവിധം അടക്കി പതിഞ്ഞ സ്വരത്തിൽ ഇഷാനി പറഞ്ഞു..
'എടി ഞാൻ...'
എനിക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം ആണ് അവളിൽ നിന്നും കേട്ടത്. ഞാൻ പോകുന്നത് അവൾക്ക് ഇഷ്ടം അല്ലെന്ന്
'ഞാൻ നാളെ പോവണ്ട എന്നാണോ നീ പറയുന്നെ ..? അതോ.....?
'ഞാൻ പറഞ്ഞാൽ ഒരിക്കലും പോകാതെ ഇരിക്കുമോ..? നീ പോയാൽ ഞാൻ ഒറ്റയ്ക്ക് ആകും.. ഇപ്പോൾ തന്നെ ഞാൻ ഒറ്റക്കായ പോലെ തോന്നുന്നു..'
എന്റെ ചുമലുകളിൽ മുറുകെ പിടിച്ചു കൊണ്ട് എന്റെ നെഞ്ചിൽ മുഖം ചേർത്ത്
💬 Comments
View all comments