Chapter Title : റോക്കി 5 [സാത്യകി]
ഉണ്ടായിരുന്നു. അപ്പോളാണ് വീട്ടിൽ നിന്നും എന്റെ ഫോൺ റിംഗ് ചെയ്തത്..
'പോയി ആ ഫോൺ എടുത്തോണ്ട് വാ..'
ഞാൻ അവളോട് പറഞ്ഞു
'നീ പോയി എടുക്ക്.. നിന്റെ ഫോൺ ആണ്..'
അണച്ചു കൊണ്ട് അവൾ പറഞ്ഞു
'എന്റെ ജട്ടി കളഞ്ഞതിന്റെ ശിക്ഷ ആയിട്ട് ആ ഫോൺ കട്ടാകുന്നതിന് മുമ്പ് എനിക്ക് ഇവിടെ കൊണ്ട് തരണം. ഇല്ലേൽ നിന്റെ ഫുൾ ഡ്രസ്സും ഇന്ന് ഈ മരത്തിൽ കിടക്കും..'
എന്നെ വാശി പിടിപ്പിക്കണ്ട എന്ന് കരുതി അണച്ചു കൊണ്ട് തന്നെ ഇഷാനി ഓടിപ്പോയി വീട്ടിൽ നിന്നും ഫോൺ എടുത്തു കൊണ്ട് എന്റെ അടുത്തേക്ക് വന്നു
'ആരാ..?
അവൾ ഓടി വരുന്നതിന് ഇടയിൽ ഞാൻ ചോദിച്ചു
'ഒരു ശിവാനി...'
ഫോണിൽ നോക്കികൊണ്ട് അവൾ പറഞ്ഞു
പെട്ടന്ന് ഞാൻ അവളുടെ അടുത്തേക്ക് വേഗം ചെന്നു ഫോൺ കട്ടാകുന്നതിന് തൊട്ട് മുന്നേ ഫോൺ എടുത്തു.. ഞാൻ അങ്ങനെ ചെയ്തപ്പോൾ എന്തോ അത്യാവശ്യം ഉള്ള കോൾ ആണ് അതെന്ന് ഇഷാനിക്ക് തോന്നി. മാത്രം അല്ല കോൾ വന്നപ്പോൾ ഞാൻ കുറച്ചു നീങ്ങി മാറി നിന്ന് സംസാരിച്ചതും അവൾ നോക്കി നിന്നു
'ഞാൻ വരുന്നേ... അത്യാവശ്യം ആയി ഒരിടം വരെ ഒന്ന് പോണം..'
കോൾ കട്ട് ചെയ്തു കൊണ്ട് ഞാൻ പറഞ്ഞു
'എവിടെ പോവാ..?
അവൾ ചോദിച്ചു
'ടൌൺ വരെ..'
ഞാൻ അങ്ങനെ മാത്രമേ മറുപടി കൊടുത്തുള്ളൂ. വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള എന്തോ ആണെന്ന് അവൾക്ക് അപ്പോൾ തോന്നി
'ആരാ വിളിച്ചേ..?
ആകാംക്ഷ കൊണ്ട് ഇഷാനി പിന്നെയും ചോദിച്ചു
'ഒരു ഫ്രണ്ട്..'
അത്ര മാത്രം പറഞ്ഞിട്ട് അവളെ മൈൻഡ്
💬 Comments
View all comments