0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 12418

ഇത് ഞാൻ പോകാൻ നേരം എനിക്ക് വേണ്ടി വാങ്ങിയത് അല്ലേ.. പോകാതെ ഇരിക്കുമ്പോ വേറെ ഗിഫ്റ്റ് വേണം..'

ഞാൻ വാച്ച് കയ്യിൽ കെട്ടി നോക്കി കൊണ്ട് വെറുതെ പറഞ്ഞു

'വേറെ ഗിഫ്റ്റ് വേണോ...?

അവൾ എന്റെ കണ്ണിൽ നോക്കി ചോദിച്ചു.. ആ ചോദ്യം അത്ര നിഷ്കളങ്കമായി എനിക്ക് തോന്നിയില്ല. അവൾ മുഖം മെല്ലെ എന്നിലേക്ക് അടുപ്പിക്കുന്നത് എനിക്ക് അറിയാൻ കഴിഞ്ഞു. ഇഷാനി ഒരു കൈ എന്റെ കവിളിൽ വച്ചു.. കണ്ണ് മെല്ലെ അടച്ചു കൊണ്ട് എന്റെ ചുണ്ടിലേക്ക് അവൾ പതിയെ അടുത്തു.. മുമ്പൊരിക്കൽ ഇവിടെ വച്ചു നടന്നത് വീണ്ടും ആവർത്തിക്കുന്നത് ഞാൻ അറിഞ്ഞു. ഇഷാനിയുടെ ചുണ്ടുകൾ എന്നെ അറിയുന്നതിന് മുമ്പ് ഞാൻ പെട്ടന്ന് എഴുന്നേറ്റു..

'ഞാൻ.. ദാഹിക്കുന്നു.. ഞാൻ നാരങ്ങ പിഴിയാം...'

വിഷയം മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു.. എന്നാൽ ഞാൻ പോകുന്നതിന് മുമ്പ് എന്റെ കയ്യിൽ പിടിച്ചു അവൾ വലിച്ചു എന്നെ ഇരുത്തി

'ഗിഫ്റ്റ് വേണ്ടേ....?

അവൾ സംശയത്തോടെ എന്നെ നോക്കി

'ഇഷാനി... എനിക്ക് നിന്നോട് കുറെ കാര്യങ്ങൾ പറയാനുണ്ട്..'

'ഇനിയും എന്താ നിനക്ക് പറയാനുള്ളത്..? എന്റെ കാര്യങ്ങൾ മുഴുവൻ ഞാൻ നിന്നോട് പറഞ്ഞതല്ലേ..?

'അത്.. അത് വേറൊരു കാര്യം ആണ്..'

ഞാൻ കുറച്ചു അസ്വസ്‌ഥനായി

'എങ്കിൽ പറ..'

അവൾ പറഞ്ഞു

'അത്.. പറയാം...'

ഞാൻ എങ്ങനെ അവളോട് കൃഷ്ണയെ പറ്റി പറയും എന്നോർത്ത് ആകെ കുഴപ്പത്തിലായി.. ഒരു തയ്യാറെടുപ്പ് ഇല്ലാതെ എങ്ങനെ ആണ് ഇത് ഇവളോട് തുറന്നു പറയുക..

'നിനക്ക് ഒന്നും പറയാൻ ഇല്ലെന്ന് എനിക്ക് അറിയാം.. ഞാൻ കിസ്സ് ചെയ്യാൻ വന്ന കൊണ്ടല്ലേ നീ എണീറ്റ് പോയത്...?

അവൾ കുറച്ചു പരിഭവത്തോടെ ചോദിച്ചു

'അ.. അല്ല.. അതെ..'

അല്ല എന്ന് പറഞ്ഞിട്ട് ഒടുവിൽ ഞാൻ അത് സമ്മതിച്ചു.

'നിനക്ക് ഞാൻ പറഞ്ഞത് ഒന്നും തലയിൽ കയറി ഇല്ലേ..? അതോ ഇനിയും ക്ലിയർ ആയിട്ട് ഞാൻ പറയണോ എനിക്ക് നിന്നെ ഇഷ്ടം ആണെന്ന്..?

'എനിക്ക് അത് മനസിലായി...'

ഞാൻ പറഞ്ഞു.

'പിന്നെ എന്താ നിന്റെ പ്രോബ്ലം.. എനിക്ക് നിന്നെ കിസ്സ് ചെയ്യാൻ പറ്റില്ലേ അപ്പോൾ..?

അപ്പോൾ അവളുടെ മുഖത്ത് ഒരു നിഷ്കളങ്കത ഉണ്ടായിരുന്നു

'ഇഷാനി അതല്ല.. അന്നത്തെ മിസ്റ്റേക്ക് ഇനിയും ആവർത്തിക്കണോ..?

അന്ന് ഇവിടെ വച്ചു നടന്ന ചുംബനം ആണ് ഞങ്ങൾക്കിടയിൽ ഉണ്ടായ എല്ലാ പ്രശ്നങ്ങളുടേയും തുടക്കം.. അവൾ അവളുടെ അമ്മയുടെ കഥയും എല്ലാം എന്നോട് പറഞ്ഞതാണ്.. അത് കൊണ്ട് തന്നെ ഞാൻ ഒരുപാട് ആഗ്രഹിച്ച ഈ ചുണ്ടുകൾ സ്വന്തം ആക്കാൻ ഞാൻ ഒന്ന് മടിച്ചു

'അപ്പോൾ ഞാൻ ഫിറ്റ്‌ അല്ലായിരുന്നോ.? ഇപ്പോൾ അങ്ങനെ അല്ലല്ലോ..?

അവൾ ചോദിച്ചു

'പക്ഷെ നീ അന്ന് പറഞ്ഞ......-

ഞാൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുമ്പ് ഇഷാനി

💬 Comments

View all comments