0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.1K

പേടിച്ചിട്ടുണ്ട്. ക്രിസ്തുമസ് വൈകുന്നേരം അവിടോട്ട് ചെല്ലണം എന്ന് വച്ചിരുന്നതാണ്.. ഇനിയിപ്പോ വേണ്ട. അവൻ പറഞ്ഞ പോലെ കുറച്ചു ദിവസം ഇവിടെ നിൽക്കാം.. കയ്യും കാലുമൊന്ന് ശരിയാകുന്നത് വരെ.. ആകെയുള്ള ചളിപ്പ് ഇവനേ ഫേസ് ചെയ്യുന്നത് ആണ്. പക്ഷെ അവൻ സാഹചര്യം മനസിലാക്കി അതൊന്നും കാണിക്കാതെ പെരുമാറുന്നുണ്ട്. പാവത്തിനെ എത്ര വേദനിപ്പിച്ചിട്ടുണ്ട് ഞാൻ... തനിക്കും വേറെ വഴിയില്ലാഞ്ഞിട്ട് ആണ്.. എന്നാലും....

'അത് വേണ്ട...'

വീട്ടിൽ കൊണ്ട് വിടണ്ട എന്ന് ഇഷാനി പറഞ്ഞു. തല്ക്കാലം ഇവിടെ നിൽക്കാമെന്ന് അവളുടെ മുഖഭാവത്തിൽ ഉണ്ടായിരുന്നു..

'എന്റെ ഫോൺ ഒന്ന് തരുമോ..? വീട്ടിലേക്ക് ഒന്ന് വിളിക്കാനാണ്..'

'നിന്റെ ഫോൺ പൊട്ടി ഓൺ ആകുന്നില്ല.. ഞാൻ അത് വിട്ടു പോയി.. നാളെ തന്നെ കടയിൽ കൊടുത്തു ശരിയാക്കിക്കാം..'

പിന്നെ എന്തോ ആലോചിച്ച ശേഷം അവൻ പറഞ്ഞു

'തല്ക്കാലം നിന്റെ സിം വേറൊരു ഫോണിൽ ഇട്ടോ..'

അർജുൻ അടുത്തുള്ള മേശ തുറന്നു ഒരു ഫോൺ എടുത്തു. തന്റെ ഫോണിൽ നിന്നും സിം ഊരി അതിൽ ഇട്ട് തന്നു. കോൾ വിളിക്കായി അത് കയ്യിൽ തന്നപ്പോൾ ഒരു മടിയോടെ അവൻ പറഞ്ഞു

'ഇത്.. ലച്ചുവിന്റെ ഫോൺ ആയിരുന്നു. അവൾ ഇവിടെ ഇട്ടിട്ട് പോയതാ. നീ ഫോൺ ശരിയാകുന്നത് വരെ തല്ക്കാലം ഇത് വച്ചോ..'

അവൻ ഫോൺ തന്റെ കയ്യിൽ തന്നു. അർജുൻ അവളെ ലച്ചു എന്ന് വിളിക്കുന്നത് ഇഷാനിക്ക് പലപ്പോഴും ഇഷ്ടം അല്ല. ലക്ഷ്മി എന്ന് വിളിച്ചാൽ പോരേ.. പുന്നാരിച്ചു വിളിക്കുന്നത് എന്തിനാ.. തന്നെ ഇവൻ ഇപ്പോളും ഇഷാനി എന്നല്ലേ വിളിക്കൂ.. ഇഷ എന്ന് വിളിക്കില്ലല്ലോ.. അത് ആലോചിക്കുമ്പോ

💬 Comments

View all comments