0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.1K

ആശ്വാസം തോന്നി. ശക്തി ആയി ഒരു കൈ കൊണ്ട് മുഖം തേച്ചു ഉരച്ചു കഴുകി. അവന് കാണുമ്പോൾ അയ്യേ എന്ന് തോന്നരുത്.. മുഖം കഴുകി കഴിഞ്ഞു അവൻ അതേ പോലെ അവളെ കട്ടിലിൽ തന്നെ കൊണ്ട് ഇരുത്തി.. അവിടെ അടുക്കി വച്ചിരുന്ന തന്റെ സാധനങ്ങൾ എല്ലാം നോക്കി ഇഷാനി ചോദിച്ചു

'ഇതൊക്കെ എപ്പോ എടുത്തോണ്ട് വന്നു..?

'രാവിലെ പോയി എടുത്തോണ്ട് വന്നു..'

അർജുൻ പറഞ്ഞു

'എന്നെ.. എന്നെ ഒരു വണ്ടി പിടിച്ചു അവിടെ എത്തിക്കുമോ..?

ഇഷാനി ഒരു മടിയോടെ ചോദിച്ചു. ഇത്രയും ചെയ്ത അവനോട് വീണ്ടും ഉപകാരം ചോദിക്കുന്നത് ശരിയാണോ....

'എങ്ങോട്ടാ.. നിനക്ക് കയ്യും കാലുമൊന്നും അനക്കാൻ പറ്റില്ല കുറച്ചു ദിവസത്തേക്ക്.. അവിടെ ആര് ഇരുന്നിട്ടാ നിന്നെ നോക്കാൻ..'

അർജുൻ ചോദിച്ചു. അവിടെ ആകെ ഉള്ള ഓണർ അമ്മയ്ക്ക് പ്രായം ഉണ്ട്. ആരോഗ്യവും ഇല്ല. ഇഷാനിയെ നോക്കാൻ ഒന്നും അവർക്ക് കഴിയില്ല. ഇഷാനിയും അത് തന്നെ ചിന്തിച്ചു. പക്ഷെ അവൾക്ക് അത് അംഗീകരിച്ചു കൊടുക്കാൻ കഴിഞ്ഞില്ല

'ഞാൻ നിന്നോളാം.. ഇത് കുറച്ചു കഴിയുമ്പോ ശരിയാകും..'

ഇഷാനി കയ്യിലെ കെട്ടിൽ മെല്ലെ പിടിച്ചു കൊണ്ട് പറഞ്ഞു. പണ്ടാരം വേദന ഉണ്ടല്ലോ..

'നീ എന്ത് പറഞ്ഞാലും അവിടെ കൊണ്ട് വിടില്ല.. പിന്നെ ഇവിടെ നിൽക്കാൻ ബുദ്ധിമുട്ട് ആണേൽ ഞാൻ നിന്റെ വീട്ടിൽ കൊണ്ട് വിടാം..'

പാലക്കാട്‌ കൊണ്ട് വിടുന്ന കാര്യമാണ് അർജുൻ ഉദ്ദേശിച്ചത്. അപ്പോളും ബുദ്ധിമുട്ട് അവന് തന്നെ. മാത്രം അല്ല അപകടം ഉണ്ടായെന്നു അറിഞ്ഞാൽ വീട്ടിൽ ഉള്ളവർക്ക് ഭയങ്കര പേടിയാകും. തന്റെ കാര്യത്തിൽ അല്ലാതെ തന്നെ അവര് ഒരുപാട്

💬 Comments

View all comments