0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.1K

ആയി..?

ഇഷാനി ഏറെ നേരം കിടന്നു ഉറങ്ങി എണീറ്റ കിറുങ്ങലിൽ സമയം നഷ്ടപ്പെട്ടു ചോദിച്ചു

'മൂന്നര കഴിഞ്ഞു..'

അർജുൻ പറഞ്ഞു. ദൈവമേ മൂന്നര ആയോ.. ഇത്രയും നേരം താൻ എന്തോരു ഉറക്കം ആയിരുന്നു. ഇഷാനിക്ക് അതോർത്തു നാണക്കേട് തോന്നി. ശരിക്കും നാണക്കേട് തോന്നിയത് എണീറ്റ കോലത്തിൽ അവന്റെ മുന്നിൽ ഇരിക്കുന്നത് കൊണ്ടായിരുന്നു. നല്ല പേക്കോലം ആയിരിക്കും താൻ. അവന് തന്നോടുള്ള സകല ഇഷ്ടവും ഈ കോലം കാണുമ്പോൾ പോകുമല്ലോ എന്നോർത്ത് അവൾക്ക് ചെറിയൊരു പേടി തോന്നി. അവനെ ഒരു ദയവും കൂടാതെ അവഗണിച്ചിട്ട് പോലും ഇഷാനിക്ക് ഇപ്പോൾ ഇങ്ങനെ ഒക്കെ ആണ് തോന്നുന്നത്.

പക്ഷെ അർജുൻ ചിന്തിച്ചത് ഇതിന്റെ നേരെ ഓപ്പോസിറ്റ് ആണ്. ഉറക്കം എണീറ്റ് ഇരുന്നിട്ടും അവളെ കാണാൻ എന്ത് ഭംഗി ആണ്. മേക്കപ്പ് ഇട്ട് നടക്കുന്ന പലതിനെയും രാവിലെ എണീറ്റ് വരുന്ന കോലത്തിൽ കാണുമ്പോ ഡിസ്‌ക്കമ്പി ആയിട്ടുണ്ട് അർജുന്. ഇഷാനി പക്ഷെ ഇപ്പോളും സുന്ദരി ആണ്.. അതി സുന്ദരി.. മുഖത്തൊരു ക്ഷീണം ഉണ്ടെന്നത് മാത്രെമേ ഉള്ളു. എന്തായാലും വലിയ ഉറക്കം കഴിഞ്ഞു എണീറ്റത് അല്ലേ.. മുഖം കഴുകിക്കാൻ അവളെ ബാത്‌റൂമിന് അടുത്തുള്ള വാഷ് ബേസണിന്റെ അടുത്തേക്ക് അർജുൻ എഴുന്നേൽപ്പിച്ചു. ഒരു കയ്യിൽ താങ്ങി അവൻ അവളെ മെല്ലെ നടത്തിച്ചു. കൈക്ക് മാത്രം അല്ലായിരുന്നു കാലിനും വേദന ഉണ്ടെന്ന് അവൾക്ക് അപ്പോൾ മനസിലായി. കോപ്പ്.. നടക്കാൻ വയ്യ.. ഇവനൊന്ന് എടുക്കുവായിരുന്നേൽ... ഇഷാനി വെറുതെ ചിന്തിച്ചു.. ഒരു വയ്യായ്ക വന്നപ്പോൾ ഇഷാനി ശരിക്കും കാറ്റ് പോയ അവസ്‌ഥ ആയി.

അവിടെ നിന്ന് ശരിക്കും മുഖം കഴുകിയപ്പോൾ ഒരു

💬 Comments

View all comments