0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 12757

ഒക്കെ ഒപ്പം സംസാരിച്ചോണ്ട് നിൽക്കുവായിരുന്നു.. ഞാൻ അപ്പോൾ വരാന്തയിലേക്ക് സ്റ്റെപ്പ് കയറി വരുന്നു.. അപ്പോളാണ് ഞാൻ നിന്നെ കണ്ടത്.. നിന്നെ ശ്രദ്ധിച്ചു നടന്നത് കൊണ്ടാണോ എന്നറിയില്ല എന്റെ കാൽ സ്ലിപ്പ് ആയി.. ഞാൻ മലന്നടിച്ചു വീണെടാ അവിടെ..'

'ആണോ..? പക്ഷെ ഞാൻ ഇത് ഓർക്കുന്നില്ലല്ലോ..?
എനിക്ക് അവൾ പറഞ്ഞത് അങ്ങോട്ട്‌ ഓർമ കിട്ടിയില്ല..

'നീ ശരിക്കും ഓർത്ത് നോക്ക്.. അവിടെ ആണേൽ ചുറ്റും പിള്ളേർ ഉണ്ടായിരുന്നു.. ഞാൻ വീണത് കണ്ടു എല്ലാരും മുട്ടൻ ചിരി. നിന്നെ വായ് നോക്കി വന്ന ഞാൻ നിന്റെ മുന്നിൽ തന്നെ ചമ്മി അടപ്പ് തെറിച്ചു..'
അവൾ അന്നത്തെ അതെ ചമ്മലോടെ തന്നെ അത് പറഞ്ഞു

'ശോ.. പാവം എന്റെ ഇഷാനി...'
ഞാൻ അവളുടെ കവിളിൽ തടവി കൊണ്ട് പറഞ്ഞു

'എല്ലാവരും ഭയങ്കര ചിരിയും കളിയാക്കലും.. എനിക്ക് ആണേൽ സങ്കടം കൂടി വന്നു.. ആ കൂടി നിന്ന ആരും എനിക്ക് എണീക്കാൻ ഒരു കൈ പോലും തന്നില്ല.... പക്ഷെ നീ... നീ മാത്രം ആയിരുന്നു അവിടെ ചിരിക്കാതെ നിന്ന ഒരേയൊരാൾ.. ഞാൻ വീഴുന്നത് കണ്ടിട്ട് നിനക്ക് ചിരി വന്നില്ല.. നിന്റെ മുഖത്ത് ഒരു വിഷമം ഉണ്ടായിരുന്നു എനിക്ക് എന്തേലും പറ്റിയോ എന്നുള്ളെ... നീ അത് എന്നോട് ചോദിച്ചോണ്ട് അടുത്തേക്ക് വരുകയും ചെയ്തു...'

'യെസ്.. ശരിയാ.. എനിക്ക് ഇപ്പോൾ ഓർമ കിട്ടുന്നുണ്ട്..'
അവൾ ഉണ്ടാക്കി പറഞ്ഞതല്ല എന്ന് എനിക്ക് മനസിലായി. ആ സംഭവം ഞാൻ അപ്പോളേ വിട്ടത് കൊണ്ട് ഓർത്തെടുക്കാൻ കുറച്ചു ബുദ്ധിമുട്ടി എന്ന് മാത്രം..

'നീ അടുത്ത് വരുന്നതിന് മുന്നേ തന്നെ ഞാൻ എണീറ്റ് അവിടുന്ന് ഓടി. കൂട്ടം കൂടി ഒരാളെ കളിയാക്കാനും ഒരാൾ വീഴുമ്പോൾ ചിരിക്കാനും ഒക്കെ അറിയുന്ന ആളുകൾക്ക് ഇടയിൽ ഇതൊന്നും അറിയാത്ത ഒരാളെ കണ്ടപ്പോ എനിക്ക് ഇഷ്ടം തോന്നി പോയി..'
സംഭാഷണം ചെറുതായ് ഒന്ന് വിരാമം ഇട്ടു എന്റെ മുഖത്തിന്‌ നേരെ മുഖം കൊണ്ട് വന്നു എന്റെ നെറുകയിൽ അവൾ ഒന്ന് ചുംബിച്ചു..
'യൂ ആർ ആൽവേയ്സ് കൈന്റ് റ്റു മി.. താങ്ക്യൂ ഫോർ ദാറ്റ്‌...'

'അത് ശരിക്കും നീയാണ് എന്ന് ഞാൻ ഇപ്പോളാണ് ഓർക്കുന്നത്.. നിന്റെ മുഖം അന്നെനിക്ക് ശരിക്കും മനസിലായില്ല.. നീ പെട്ടന്ന് എഴുന്നേറ്റ് പോകുകയും ചെയ്‌ത കൊണ്ട് മുഖം അന്ന് ക്ലിയർ ആയില്ലായിരുന്നു...'

'പക്ഷെ എനിക്ക് നല്ലപോലെ ക്ലിയർ ആയിരുന്നു. എന്റെ ക്ലാസ്സിൽ തന്നെ വന്നത് ആണെന്ന് അറിഞ്ഞപ്പോ പിന്നെയും സന്തോഷം ആയി. സംസാരിക്കണം കൂട്ട് കൂടണം എന്നൊക്കെ തോന്നി. പിന്നെ അതൊന്നും വേണ്ട എന്ന് വച്ചു.. എങ്ങനെ പോയാലും കോളേജിൽ എനിക്കുള്ള ചീത്തപ്പേര് നീ അറിയുമല്ലോ.. അതൊക്കെ ഓർത്തപ്പോ നിന്റെ കണ്മുന്നിൽ വരാതെ ഞാൻ മാക്സിമം നടന്നു..'

'അതാണ് നിന്നെ

💬 Comments

View all comments