Chapter Title : റോക്കി 5 [സാത്യകി]
അവളോട് കോൺടാക്ട് ഇല്ലായിരുന്നു.
'എവിടാ മോനൂസേ.. നമ്മളെ ഒന്നും ഒരു മൈൻഡ് ഇല്ലല്ലോ..'
പരിഭവം പറഞ്ഞത് ആണെങ്കിലും അതിലേറെ ഞാൻ വിളിച്ചതിൽ ഉള്ള സന്തോഷം ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ
'ഞാൻ ഓഫിസിൽ ഒക്കെ ആയി കുറച്ചു തിരക്ക് ആയിരുന്നെടി.. നീ എവിടാ..?
' ഞാൻ ഹോട്ടലിൽ ആട.. ഉറങ്ങാൻ പോവായിരുന്നു..'
'ഓ.. നീ എന്ന് ലാൻഡ് ചെയ്യും..?
അധികം നീട്ടാതെ ഞാൻ കാര്യത്തിലേക്ക് ചെന്നു
'ഞാൻ കുറച്ചു ഡേയ്‌സ് കൂടി കഴിയുമെടാ.. വെക്കേഷൻ തീരുന്നേനു മുന്നേ വരണം എന്നുണ്ടായിരുന്നു. ബട്ട് താമസിക്കും..'
അവൾ പറഞ്ഞു. അപ്പോൾ എനിക്ക് സമയം ഉണ്ട്. വെക്കേഷൻ തീരുമ്പോ ആണ് ഇഷാനി പോകുന്നത്. അപ്പോളൊന്നും കൃഷ്ണ ഇവിടേക്ക് ലാൻഡ് ചെയ്യില്ല. എനിക്ക് കാര്യം അവതരിപ്പിക്കാനും സമാധാനം ഉണ്ടാക്കാനും ഒക്കെ കുറച്ചു സമയം കൂടി കിട്ടും.. ആശ്വാസം.. കിട്ടേണ്ട കാര്യം അറിഞ്ഞതോടെ ഞാൻ കോൾ അധികം നീട്ടിയില്ല. അവളുടെ കുറച്ചു വിശേഷങ്ങൾ ഒക്കെ തിരക്കി ഞാൻ കോൾ കട്ട് ചെയ്തു.. ഇഷാനിയോട് എല്ലാം പറഞ്ഞു കഴിഞ്ഞു വേണം ഇവളോട് എല്ലാം പറയാൻ. രണ്ട് പേരുടെയും പ്രതികരണം എങ്ങനെ ആയിരിക്കും എന്നോർത്തു എന്റെ തല പെരുത്തു. കൂടുതൽ അതിനെ പറ്റി ആലോചിക്കാതെ ഇരിക്കുന്നത് ആണ് നല്ലതെന്ന് എനിക്ക് തോന്നി
തിരികെ വീട്ടിൽ എത്തിയപ്പോളും അവൾ അടുക്കളയിൽ തന്നെ ആയിരുന്നു..
'നിന്റെ പണി എപ്പോളെങ്കിലും കഴിയുമോ..? ഏത് നേരവും പണി..'
ഞാൻ സ്നേഹത്തോടെ അവളെ ശകാരിച്ചു
'ഇന്നത്തെ കാലത്തു പണി എടുക്കാൻ മടി ഇല്ലാത്ത ഒരു കൊച്ചിനെ കിട്ടിയത് നിന്റെ ഭാഗ്യം ആണ് മോനെ..'
'നീ ഭയങ്കര വൃത്തിക്കാരി ആണ്. എന്തെങ്കിലും പണി എടുത്താൽ അവിടെ എല്ലാം അപ്പോൾ വൃത്തി ആക്കി ഇടും. ഞാനൊക്കെ ആഴ്ചയിൽ ഒരിക്കൽ ആണ് തൂപ്പും തുടയും ഒക്കെ..'
'മനുഷ്യന്മാർ ആയാൽ നല്ല വൃത്തി വേണം..'
'ഇനി എന്നോട് ഡെയിലി പത്തു വട്ടം കുളിക്കാൻ പറയരുത്..'
'ഒന്ന് പോടാ.. നീ ഈ കുക്കർ ഒന്ന് നോക്കണേ വിസിൽ അടിക്കുന്നുണ്ടോന്ന്.. ഞാൻ തുണി ഒന്ന് മുക്കി ഇട്ടിട്ട് വരാം..'
എന്നെ കുക്കർ ഏൽപ്പിച്ചിട്ട് പുറത്തേക്ക് പോകാൻ തിരിഞ്ഞ അവളെ ഞാൻ കടന്നു പിടിച്ചു..
'തുണിയും മണിയും ഒക്കെ പിന്നെ കഴുകാം..'
'എന്താടാ...'
അവൾ ആശ്ചര്യത്തിൽ ചോദിച്ചു
'ഇവിടെ ഇരിക്ക്..'
ഞാൻ അവളുടെ അരയിൽ പിടിച്ചു പൊന്തിച്ചു അവളെ ഗ്യാസ് ഇരിക്കുന്ന പാതകത്തിൽ ഇരുത്തി
'എന്തിനാ.....?
ഒന്നും അറിഞ്ഞു കൂടാത്ത ഭാവത്തിൽ അവൾ ചോദിച്ചു
' ചുമ്മാ.. നിന്നെ ഒന്ന് കാണാൻ..'
ഞാൻ പാതകത്തിൽ കൈ കുത്തി അവളോട് ചേർന്നു നിന്നോണ്ട് പറഞ്ഞു
' എന്നെ എന്താ ആദ്യമായാണോ കാണുന്നെ..?
മെല്ലെ അവൾ ചോദിച്ചു
'ഇങ്ങനെ ഒക്കെ ആദ്യം ആണ്..'
ഞാൻ കൈ
💬 Comments
View all comments