Chapter Title : റോക്കി 5 [സാത്യകി]
അവളുടെ ചുണ്ടിൽ തൊട്ട് കൊണ്ട് പറഞ്ഞു. ഞാൻ ചുംബിക്കാൻ പോകുകയാണ് എന്ന് മനസിലാക്കി അവൾ പെട്ടന്ന് പറഞ്ഞു
' ഇന്നലെ തന്നതല്ലേ.. എപ്പോളും വേണോ ഇങ്ങനെ..?
'നീ ഇതിന് ഒക്കെ ഇങ്ങനെ കണക്ക് പറയല്ലേ ഇഷാനി..'
ഞാൻ രണ്ട് കൈകൾ കൊണ്ടും അവളുടെ മുഖത്ത് പിടിച്ചു. എന്നിട്ട് അവളുടെ മുഖം എന്നിലേക്ക് ചേർത്തു.. പെട്ടന്ന് അവൾ മുഖം പുറകിലേക്ക് മാറ്റി അവളുടെ എതിർപ്പ് അറിയിച്ചു
'ഇപ്പോൾ വേണ്ട..'
അവൾ പറഞ്ഞു
'അതെന്താ..?
ഞാൻ ചോദിച്ചു
'എനിക്ക് നാണം വരുന്നു..'
അവൾ നാണത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു
'അയ്യോ ഒരു നാണക്കാരി.. ഇത് നമ്മുടെ ആദ്യത്തെ കിസ്സ് ഒന്നും അല്ലല്ലോ ഇത്ര നാണിക്കാൻ...'
'അപ്പോളത്തെ പോലെ അല്ലല്ലോ ഇപ്പോൾ..'
'ഇപ്പോൾ എന്താ പ്രത്യേകത..?
ഞാൻ സംശയത്തോടെ ചോദിച്ചു
'അന്ന് ഞാൻ പൂസ് അല്ലായിരുന്നോ..? ആ ധൈര്യം ഉണ്ടായിരുന്നു. പിന്നെ ഇന്നലെ ആണേൽ എനിക്ക് അത്രയും വിഷമം ഉണ്ടായിരുന്നു.. അതോണ്ട് നാണം തോന്നിയില്ല. പക്ഷെ ഇപ്പോൾ ഭയങ്കര നാണം തോന്നുന്നു..'
അവൾ പറഞ്ഞു
'ഓ അപ്പോൾ അതെല്ലാം ഇഷ്ടത്തോടെ ഒന്നും അല്ലായിരുന്നു തന്നത് അല്ലേ..?
ഞാൻ പിണക്കത്തിൽ കൈ മാറ്റി കൊണ്ട് പറഞ്ഞു
'അങ്ങനെ അല്ലടാ.. അപ്പോൾ എനിക്ക് ഈ നാണം ഒന്നും തോന്നിയില്ല. ഇപ്പോൾ നീ അടുത്ത് വരുമ്പോ തന്നെ വിറയൽ ആണ്.. നോക്ക് എന്റെ കയ്യൊക്കെ വിറയ്ക്കുന്നു..'
അവൾ കൈ വിറയ്ക്കുന്നത് എന്നെ കാണിച്ചു.
'നാണം ആണേൽ നീ കണ്ണടച്ചാൽ മതി. ഞാൻ ഉമ്മ വച്ചോളാം.. '
ഞാൻ വീണ്ടും കൈകൾ എടുത്തു അവളുടെ ചുമലിലൂടെ ഇട്ടു. ഞാൻ മുഖം അവളിലേക്ക് അടുപ്പിച്ചപ്പോൾ അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു. ആദ്യം മുട്ടിയത് ഞങ്ങളുടെ മൂക്കുകൾ തമ്മിലാണ്. അവൾക്ക് ഉമ്മ വച്ചു അത്ര എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് ഞാൻ മുഖം അല്പം ചെരിച്ചു ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ കൂട്ടി മുട്ടിച്ചു.. അവൾ വാ മുറുക്കി വച്ചിരിക്കുകയാണ്. ഞാൻ അമർത്തി അവളുടെ ചുണ്ടുകളിൽ ഉരുമ്മി. അവളുടെ മൂക്കിലൂടെ അവൾ വളരെ ശക്തിയിൽ ശ്വാസം എടുക്കുന്നതും വിടുന്നതും എനിക്ക് അറിയാമിപ്പോൾ.. ഞാൻ അവളുടെ തലമുടിയിൽ കൂടി കൈകളോടിച്ചു വീണ്ടും അമർത്തി ചുംബിച്ചു. അവളാ ചുണ്ടുകൾ ഒന്ന് വിടർത്തിയിരുന്നു എങ്കിൽ എനിക്ക് അത് കുറച്ചു കൂടി നന്നായി രുചിക്കാമായിരുന്നു.. പക്ഷെ അവൾ ചുണ്ട് കൂട്ടി തന്നെ പിടിച്ചു.. ഞാൻ ചുംബനം മുറുക്കിയപ്പോൾ അവൾ പെട്ടന്ന് ബലം പ്രയോഗിച്ചു പിന്നിലേക്ക് വീണ്ടും മുഖം മാറ്റി.. എന്തോ ഇഷ്ടക്കേട് പോലെ..?
'മീശ....'
അവൾ മെല്ലെ പറഞ്ഞു.
'മീശ...?
എനിക്ക് കാര്യം മനസിലായില്ല. മീശയിൽ എന്താണ്..?
'മീശ കുത്തിക്കൊള്ളുന്നു..'
അവൾ കൗതുകത്തോടെ പറഞ്ഞു. അതാണോ കാര്യം..
'അതിന് എന്താ.. ഉമ്മ വയ്ക്കുമ്പോ മീശ കൊള്ളില്ലേ
💬 Comments
View all comments