0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 12859

വന്ന എന്നെ നോക്കി രാഹുൽ പറഞ്ഞു..

'എവിടെ പോകാൻ..?
എന്റെ പിറകെ വന്ന ഇഷാനി രാഹുലിനോട് ചോദിച്ചു

'ഇവൻ പറഞ്ഞില്ലേ നിന്നോട് പോകുന്ന കാര്യം..? പറഞ്ഞെന്ന് ആണല്ലോ എന്നോട് പറഞ്ഞെ..'
സംഭവം ഇന്ന് എന്നെ കൊണ്ട് ആക്കാൻ വരണം എന്ന് അവനോട് ഞാൻ ഇന്നലെ പറഞ്ഞിരുന്നു. പക്ഷെ അതിനിടക്ക് ഞങ്ങൾക്ക് ഇടയിൽ ഉണ്ടായതും ഞാൻ പോകാനുള്ള തീരുമാനം മാറ്റിയതുമൊന്നും അവൻ അറിഞ്ഞില്ല. അവൻ യാത്രയെ കുറിച്ച് പറയുന്നത് കേട്ട് സംശയത്തോടെ ഇഷാനി എന്നെ നോക്കി. അവളുടെ മുഖത്ത് പെട്ടന്നൊരു പേടി വന്നത് പോലെ. ഞാൻ വീണ്ടും പോകാൻ തയ്യാറായോ എന്ന് അവൾ ഭയന്നിരിക്കണം

'എടാ.. അത് ഞാൻ ക്യാൻസൽ ചെയ്തു..'
ഞാൻ അവനോട് പറഞ്ഞു

'എന്ത് പറ്റി.. നീ ഒന്നുകിൽ ഇവിടെ നിക്ക്. അല്ലേൽ പോ.. എന്തെങ്കിലും ഒരു തീരുമാനം പറ..'
അവൻ കാര്യം മനസിലാകാഞ്ഞിട്ട് പറഞ്ഞു

'നിനക്ക് എന്തിനാ ഇപ്പോൾ അവനെ പറഞ്ഞു വിട്ടിട്ട്....?
ഇഷാനി ദേഷ്യത്തോടെ രാഹുലിനോട് ചോദിച്ചു.. യാത്രയുടെ കാര്യം രാഹുൽ എടുത്തിട്ടത് അവളിൽ ഒരു അസ്വസ്‌ഥത ഉണ്ടാക്കി

അവളുടെ സംസാരത്തിലെ ടോൺ മാറിയത് രാഹുൽ ശ്രദ്ധിച്ചു. അവളെ ഒന്ന് കളിപ്പിക്കാൻ തന്നെ അവൻ മറുപടി കൊടുത്തു
'ഇവൻ എനിക്ക് വണ്ടി തന്നിട്ട് പോകാമെന്നു പറഞ്ഞതാ. ഞാൻ ആ ബൈക്ക് നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസം ആയെന്നോ..'

'ബൈക്ക് നിന്റെ... ഒന്ന് പോയെ നീ...'
ദേഷ്യം കൊണ്ട് പല്ല് കടിച്ചു ഇഷാനി പറഞ്ഞു. അവൻ നമ്പർ ഇറക്കിയത് ആണെന്ന് അവൾ മനസിലാക്കിയില്ല.. അവളുടെ ദേഷ്യം കണ്ടു രാഹുൽ എന്നെ മിഴിച്ചു നോക്കി. ഞാൻ കണ്ണ് കൊണ്ട് ഞങ്ങൾ തമ്മിൽ സെറ്റ് ആയെന്ന് ആക്ഷൻ കാണിച്ചു. അത് മനസിലാകാഞ്ഞിട്ട് ആണോ അതോ വിശ്വസിക്കാൻ കഴിയാഞ്ഞിട്ട് ആണോ അവൻ പിന്നെയും കണ്ണ് മിഴിച്ചു.. ഒടുക്കം കൈ കൊണ്ട് ഞാൻ ഞങ്ങൾ സെറ്റ് ആയെന്ന് കാണിച്ചപ്പോൾ അവന് കാര്യം പിടികിട്ടി

'എന്തൊക്കെ ആട ഇവിടെ നടക്കുന്നെ..? ഇത് ഞാൻ വിശ്വസിക്കില്ല ..'
അവിശ്വസനീയതയോടെ അവൻ പറഞ്ഞു..

അവന്റെ വാക്കുകൾക്ക് മറുപടി ആയി ഇഷാനി എന്റെ അടുത്തേക്ക് നീങ്ങി വന്നു ചെറുതായ് എത്തികുത്തി എന്റെ കവിളിൽ രാഹുൽ കാൺകെ ഒരുമ്മ തന്നു.. അവന്റെ കണ്ണ് ഇപ്പോൾ പുറത്തേക്ക് വരുമെന്ന നിലക്ക് തുറിച്ചു പോയി.
'ഇപ്പോൾ വിശ്വാസം ആയോ..?
ഉമ്മ കൊടുത്തതിനു ശേഷം അവൾ ചോദിച്ചു

'എന്നാലും ഇതൊക്കെ എപ്പോ..?
അവൻ വാ പൊളിച്ചു കൊണ്ട് ചോദിച്ചു

'ഇന്നലെ... ഒരു നാല് നാലര ആയി കാണും അല്ലേ..?
ഞാൻ ഒരു വഷളൻ ചിരിയോടെ അവളോട് ചോദിച്ചു. ചിരിച്ചു കൊണ്ട് എന്റെ ഇടുപ്പിൽ അവളൊരു നുള്ള് വച്ചു തന്നു

'എനിക്ക് ഇപ്പോളും അങ്ങോട്ട്‌ വിശ്വസിക്കാൻ പറ്റുന്നില്ല. സന്തോഷം

💬 Comments

View all comments