Chapter Title : റോക്കി 5 [സാത്യകി]
ആണ് ഇവിടുന്ന് പോയത്..'
അവൾ കോൾ വിളിക്കുന്നതിന് മുമ്പ് അർജുൻ പറഞ്ഞു
'ഓണറമ്മ വന്നിരുന്നോ..? എന്നിട്ട് നീ എന്നെ വിളിക്കാഞ്ഞത് എന്താ..?
അവൾ ചോദിച്ചു
'ഞാൻ വിളിച്ചതാ... നീ ഉറക്കം വിട്ടിരുന്നില്ല..'
അർജുൻ പറഞ്ഞു
'ശോ.. എന്നാലും മോശം ആയി..'
അവൾ മുഖം ചുളിച്ചു
'അവര് മാത്രം അല്ല. നിന്നെ കാണാൻ കുറെ പേര് വന്നിരുന്നു..'
അർജുൻ പറഞ്ഞു
'ആരൊക്കെ..?
ഇഷാനിക്ക് പെട്ടന്നൊരു ഉണർവ് വന്നു. താൻ ഒന്ന് വീണപ്പോൾ കാണാൻ കുറെ പേരൊക്കെ വന്നെന്ന് കേട്ടപ്പോൾ അവൾക്ക് ആരൊക്കെയോ ഉള്ളത് പോലെ ഒരു ഫീൽ
'നിന്റെ കടയിലെ മായ ചേച്ചി വന്നിരുന്നു ഉച്ചക്ക്.. ചേച്ചിയാണ് ഈ ഫ്രൂട്സ് എല്ലാം വാങ്ങി കൊണ്ട് വന്നത്..'
അർജുൻ മേശപ്പുറത്തു ഇരിക്കുന്ന ഫ്രൂട്ട്സ് നോക്കി പറഞ്ഞു
'ചേച്ചിയോട് ഞാൻ രാവിലെ കടയിൽ കയറി പറഞ്ഞതാണ്. പിന്നെ രാഹുൽ വന്നിരുന്നു രാവിലെ.. നിന്നെ ഇടിച്ച പയ്യൻ വന്നിരുന്നു... അവൻ കുറച്ചു പൈസ തരാൻ ഒക്കെ നോക്കി ഇന്നും. ഞാൻ വേണ്ടന്ന് പറഞ്ഞു..'
ഇഷാനിക്ക് ആ പയ്യന്റെ മുഖം ശരിക്കും ഓർമ കിട്ടിയില്ല. ഇന്നലെ കണ്ടതാണ് ശരിക്കും. പക്ഷെ ഇപ്പോൾ എന്തോ ഒരു ഓർമ കിട്ടുന്നില്ല
'പിന്നെ ആഷിക്ക് വന്നിരുന്നു.. അവനും ഓണറമ്മയും നീ എണീക്കുന്നതിന് ഒരു മണിക്കൂർ മുന്നേ ആണ് പോയത്..'
അർജുൻ പറഞ്ഞു
'ആഷി വന്നിരുന്നോ..? എന്നെ കാണാൻ..?
ഇഷാനിയുടെ കണ്ണുകൾ വിടർന്നു. ആഷിക്ക് വരുമെന്ന് അവൾ കരുതിയതേ ഇല്ല.. അന്ന് ടൂറിന്റെ വിഷയത്തിൽ അവൻ തന്നോട് ഒരിക്കലും മിണ്ടില്ല, തന്നെ നോക്കില്ല എന്നൊക്കെ ശപഥം എടുത്തു പോയതാണ്. പലതവണ
💬 Comments
View all comments