0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.1K

മിണ്ടാൻ ചെന്നിട്ടും കൂട്ടാക്കാതെ ഇരുന്ന ആഷിക്ക് വന്നു എന്നറിഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി..'

'പിന്നെ വന്നൂന്നോ..? അവൻ അവന്റെ ഉമ്മയുടെ വീട്ടിൽ നിന്ന് ഇത്രയും ദൂരം വന്നു നിന്നെ കാണാൻ. ഞാൻ ഇടയ്ക്ക് പുറത്ത് പോയപ്പോൾ എല്ലാം അവനാണ് നിന്നെ നോക്കി ഇവിടെ ഇരുന്നത്..'

അത് കേട്ടതും ഇഷാനിയുടെ മുഖത്തൊരു തെളിച്ചം വന്നു. ആഷിയുടെ പിണക്കം ഒക്കെ ഇപ്പോൾ മാറി കാണും. സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അർജുൻ ഒരു പ്ലേറ്റിൽ കഞ്ഞിയുമായി വന്നു. കഞ്ഞിയിൽ നിന്നും ആവി പറക്കുന്നു.. നല്ല ചൂട് കഞ്ഞി. ഇഷാനിക്ക് പെട്ടന്ന് വയറ്റിൽ ഒരു കാളൽ അനുഭവപ്പെട്ടു.. ഇത്രയും നേരമായും ഒന്നും കഴിച്ചില്ലല്ലോ.. വിശപ്പ് ഇപ്പോളാണ് ശരീരത്തിൽ അനുഭവപ്പെട്ടത്..

കൈ ഒരെണ്ണം കെട്ടി വച്ചിരിക്കുന്നത് കൊണ്ട് അവൾക്ക് കഞ്ഞി കോരി കുടിക്കാൻ പറ്റില്ലായിരുന്നു. അത് കൊണ്ട് അർജുൻ അവളുടെ അടുത്തിരുന്നു കഞ്ഞി സ്പൂണിൽ കോരി അവളുടെ ചുണ്ടിൽ മുട്ടിച്ചു. ഉള്ളിൽ ഒരു നാണം ഉണ്ടായിരുന്നു എങ്കിലും അവൾ ഒന്നും മിണ്ടാതെ കഞ്ഞി കുടിച്ചു. വേറെ വഴിയില്ലല്ലോ.. ആദ്യമായല്ല അർജുൻ തനിക്ക് ഭക്ഷണം വാരി തരുന്നത്. മുമ്പ് പാറു ചേച്ചിയുടെ കല്യാണത്തിന്റെ തലേന്ന് മൈലാഞ്ചി ഇട്ടത് കൊണ്ട് അവൻ തനിക്ക് ചോർ വാരി തന്നിട്ടുണ്ട്. പക്ഷെ ഇപ്പോൾ ആണെങ്കിൽ താൻ അവനെ നല്ലത് പോലെ വെറുപ്പിച്ചിട്ട് ഇരിക്കുന്ന സമയം ആണ്. അതിന്റെ ഒരു ചളിപ്പ് രണ്ട് പേരുടെ ഇടയിലും ഉണ്ട്.. ഇടയ്ക്ക് വച്ചു കഞ്ഞി മതിയെന്ന് ഇഷാനി വാശി പിടിച്ചെങ്കിലും രണ്ട് സ്പൂൺ, രണ്ട് സ്പൂൺ എന്ന് പറഞ്ഞു അർജുൻ നിർബന്ധിച്ചു മുഴുവനും അവളെ

💬 Comments

View all comments