Chapter Title : റോക്കി 5 [സാത്യകി]
കൊണ്ട് കുടിപ്പിച്ചു. അവളെ താങ്ങി കൊണ്ട് പോയി വായും കഴുകിച്ചു...
ഭക്ഷണം ഉള്ളിൽ ചെന്നപ്പോ ഒരു ആശ്വാസം അവൾക്ക് തോന്നിയെങ്കിലും ഒരു ഭാരം എടുത്തു വച്ചത് പോലെ അവൾക്ക് മയക്കവും വന്നു. ഒരുപാട് നേരം ഉറങ്ങിയിട്ടും വീണ്ടും അവളുടെ കണ്ണുകളിൽ മയക്കം അലതല്ലി. കയ്യുടെയും കാലിന്റെയും വേദന കൊണ്ട് ഉറക്കത്തിനു തന്നെ അവൾ പിടി കൊടുത്തു. ഉറങ്ങാതെ ഇരിക്കാൻ അവളോട് അർജുൻ സംസാരിച്ചു കൊണ്ടിരുന്നു എങ്കിലും ഉറക്കം സംസാരത്തെ മുറിച്ചു കൊണ്ടിരുന്നു.. ഈ മയക്കം പക്ഷെ ഒരുപാട് നേരമൊന്നും നീണ്ടു നിന്നില്ല.. സന്ധ്യ ആയപ്പോളേക്കും അവൾ പിന്നെയും ഉറക്കം ഉണർന്ന്..
അർജുൻ ഒരു ഗ്ലാസ് കാപ്പി അവളുടെ കയ്യിൽ കൊണ്ട് കൊടുത്തു. കാപ്പി അവൾക്ക് തനിയെ കുടിക്കാം. ഊതി ഊതി ചൂട് കാപ്പി അവൾ കുടിച്ചു.. കാപ്പി അവളുടെ ഫേവറീറ്റ് ആണ്. അത് പാനീയത്തിന്റെ രൂപത്തിൽ ആയാലും രാഗത്തിന്റെ കാര്യത്തിൽ ആയാലും....
'നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ ഇവിടെ നിൽക്കാൻ..?
ഒടുവിൽ ആ ചോദ്യം അർജുൻ ചോദിച്ചു. അതിനെന്തു മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു. അവർക്കിടയിൽ ഒന്നും സംഭവിച്ചിട്ടില്ല എന്നത് പോലെ ഇത്രയും നേരം രണ്ട് പേരും പെരുമാറിയിരുന്നു. ഇനിയത് നടക്കില്ല..
'എന്താ ഒന്നും പറയാത്തെ...?
അവളുടെ ഭാഗത്തു നിന്നും മറുപടി ഒന്നും വരാത്തത് കൊണ്ട് അർജുൻ പിന്നെയും ചോദിച്ചു
'എനിക്ക് കുഴപ്പമൊന്നുമില്ല...'
അവൾ പതിയെ പറഞ്ഞു
' പഴയത് ഒന്നും ഞാൻ ഓർമിപ്പിക്കുവല്ല.. എന്നോടുള്ള ദേഷ്യവും പിണക്കവും ഒക്കെ ഈ ഒരു സാഹചര്യം യൂസ് ചെയ്തു മാറ്റാൻ ഞാൻ നോക്കുകയുമല്ല. ഐ നോ, ഞാൻ ചെയ്തതിന്
💬 Comments
View all comments