Chapter Title : റോക്കി 5 [സാത്യകി]
ഒന്നും ഇതൊന്നും ഒരു പരിഹാരം അല്ലെന്ന്.. നിന്റെ കൈ നേരെ ആയി കഴിഞ്ഞു നീ വേണേൽ എന്നോട് പഴയ പോലെ മിണ്ടാതെ ഇരുന്നോ..'
അർജുൻ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്. ഇഷാനി അതിനെ തമാശ ആയി എടുക്കുമോ സീരിയസ് ആയി എടുക്കുമോ എന്നൊന്നും അവൻ ചിന്തിച്ചില്ല. പറഞ്ഞത് കാര്യമായാണ് എന്ന് മാത്രം
'പിണക്കം ഉണ്ടേൽ ഹോസ്പിറ്റലിൽ വച്ചു ഞാൻ നിന്നെ വിളിക്കുമോ..?
ആ ഷോക്കിൽ പിണക്കം മറന്നു പോയി വിളിച്ചത് ആണ് എങ്കിലും ഇഷാനി അങ്ങനെ പറഞ്ഞു. സത്യത്തിൽ ഉള്ളിൽ പിണക്കം ഇല്ലായിരുന്നു എന്നത് സത്യം തന്നേ..
'അപ്പോൾ ശരിക്കും നിനക്ക് എന്നോട് പിണക്കം ഇല്ലായിരുന്നോ..?
അർജുന് അത് വിശ്വസിക്കാൻ പ്രയാസം ആയിരുന്നു
'ഞാൻ പറഞ്ഞില്ലേ.. നിന്നോട് ഉള്ള ദേഷ്യം കൊണ്ടല്ല, എന്നോട് തന്നെ ഉള്ള ദേഷ്യം കൊണ്ടാണ് നിന്നോട് മിണ്ടാഞ്ഞത് എന്ന്... ആ അത് നീ എന്നെ പിന്നെയും ഓർമ്മിപ്പിക്കല്ലേ... പ്ലീസ്...'
ഒന്നാമത് ശരീരം നൊന്തു ഇരിക്കുവാ.. പഴയത് ഓർത്തു മനസിനെ കൂടി നോവിക്കാൻ വയ്യ
'ഇനി മിണ്ടില്ല. നമ്മൾ ഇങ്ങനെ അവാർഡ് പടത്തിലെ പോലെ ഒരു കണക്ഷൻ ഇല്ലാതെ മിണ്ടി കൊണ്ടിരിക്കുന്നത് കാരണം പറഞ്ഞതാ.. അത് വിട്..'
കാപ്പി കുടിച്ചു കഴിഞ്ഞു അവൾ നീട്ടിയ ഗ്ലാസ് അവൻ വാങ്ങി. അത് കൊണ്ട് പോയി കഴുകി വച്ചു കഴിഞ്ഞു അവൻ അടുക്കളയിലേക്ക് പോയി. ഇഷാനി ശരിക്കും ഒന്ന് ശ്രദ്ധിച്ചപ്പോൾ മുറി ഒക്കെ ഒന്ന് അടുക്കി പെറുക്കി വച്ചിട്ടുണ്ട്. എല്ലാത്തിനും ഒരു അടുക്ക്. ഇതിവിടെ സ്‌ഥിരം അല്ലല്ലോ. താൻ ഉള്ളത് കൊണ്ട് അവൻ ചെയ്തത് ആകും എന്നോർത്ത്
💬 Comments
View all comments