0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 12979

ഞാൻ അവളുടെ ചുമലിൽ പല്ല് കൊണ്ടും നാക്ക് കൊണ്ടുമെല്ലാം ആക്രമിച്ചു.. ബ്രാ വള്ളി താഴ്ത്തിയത് അവൾ ചെറുതായൊന്നു തടഞ്ഞു. അത് വീണ്ടും കയറ്റി ഇട്ടെങ്കിലും ഞാൻ പിന്നെയും അത് താഴ്ത്തി ഉമ്മ കൊടുക്കാൻ തുടങ്ങിയപ്പോൾ അവൾ ആ ശ്രമം നിർത്തി.. ഞാൻ അതിന് മേലെ ഒന്നും പ്രവർത്തിക്കാഞ്ഞത് കൊണ്ട് അവൾ പിന്നെ അത് കാര്യം ആക്കിയില്ല. ഏറെ നേരം നീണ്ട ആ ചുംബനം അവസാനിച്ചത് അവൾക്ക് വീട്ടിൽ നിന്നും കോൾ വന്നപ്പോൾ ആണ്...

സോഫയിൽ കാൽ നീട്ടി ഇരുന്നു ഞാൻ വാങ്ങി കൊണ്ട് വന്ന പക്കാവടയും കൊറിച്ചു അവൾ രവിയമ്മയോടും ശ്രുതിയോടും ഒക്കെ സംസാരിക്കുന്നത് ഞാൻ അവളുടെ അടുത്തിരുന്നു ക്ഷമയോടെ കേട്ടു.. അവളുടെ കാൽ എന്റെ മടിയിലേക്ക് എടുത്തു വച്ചു മെല്ലെ തലോടി ഞാൻ അവളെ തന്നെ നോക്കിയിരുന്നു. ഇടക്ക് തമാശ രൂപേണ ഞാൻ കാലിൽ ചെറുതായി ഇക്കിളി കൂട്ടുമ്പോൾ ഫോണിൽ സംസാരിക്കുന്ന കൂട്ടത്തിൽ തന്നെ അവൾ കണ്ണുരുട്ടി അടങ്ങി ഇരിക്കാൻ എന്നോട് അജ്ഞാപിച്ചു.. അര മണിക്കൂറോളം നീണ്ട ഫോൺ വിളി അവസാനിച്ചപ്പോൾ ഞാൻ ഉള്ളിൽ വച്ചിരുന്ന ഒരു രഹസ്യം അവളോട് പറയാൻ ഞാൻ തയ്യാറെടുത്തു..

'ഇഷാനി.. ഒരു കാര്യം ചോദിക്കട്ടെ..?

ഞാൻ മെല്ലെ കാര്യം അവതരിപ്പിക്കാൻ നോക്കി

'എന്താ ഉമ്മ വേണോ...?

അവൾ പക്കാ വട കൊറിച്ചു കൊണ്ട് ചോദിച്ചു.. ഇത് ഇത് വരെ തീർന്നില്ലേ..?

'അല്ല...'

'അപ്പോൾ ഉമ്മ വേണ്ടേ..?

അവൾ തമാശ പോലെ ചോദിച്ചു

'ഉമ്മയല്ല. വേറൊരു കാര്യം പറയട്ടെ എന്നാണ് ചോദിച്ചത്..?

'നീ അന്ന് പറയാൻ വന്ന കാര്യം ആണോ..? എനിക്ക് ഭയങ്കര വിഷമം ആകുമെന്ന് പറഞ്ഞത്..? അതാണേൽ എന്റെ പൊന്ന് മോനെ ഇപ്പോൾ വേണ്ട..'

അവൾ പറഞ്ഞു. കൃഷ്ണയുടെ കാര്യം ഇപ്പോളും പറയണ്ട എന്നാണ്.. പക്ഷെ ഞാൻ പറയാൻ ഉദ്ദേശിച്ചത് വേറൊരു കാര്യം ആയിരുന്നു..

'അതല്ല.. വേറൊരു കാര്യം ആണ്...'

'വേറെ എന്ത് കാര്യം..?

അവൾ ചോദിച്ചു

'നിന്റെ അമ്മയുടെ ഒരു കാര്യം.. അമ്മയെ ഞാൻ കണ്ടിരുന്നു...'

അത് പറഞ്ഞപ്പോ പെട്ടന്ന് അവളുടെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചു..

'വേണ്ട.. കേൾക്കണ്ട..'

അവൾ ഗൗരവം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു

'എന്താ പറയാൻ ഉള്ളത് എന്ന് നീ കേട്ടില്ലല്ലോ..'

'എന്താണേലും എനിക്ക് അവരുടെ ഒന്നും കേൾക്കണ്ട, അറിയണ്ട..'

അവൾ കണിശതയോടെ പറഞ്ഞു

' സ്വന്തം അമ്മ അല്ലേ..?

'അതെ. അത് കൊണ്ട് തന്നെ ആണ് പറഞ്ഞത്. സ്വന്തം അമ്മ ഒരു മോളോട് ഒരിക്കലും കാണിക്കരുതാത്ത കാര്യം അല്ലേ അവര് എന്നോട് കാണിച്ചത്.. എനിക്ക് അവരെ കാണുകയും വേണ്ട.. അവരുടെ കാര്യം കേൾക്കുകയും വേണ്ട..'

'ശരി.. ഞാൻ പറയുന്നില്ല..'

ഞാൻ ആ മാറ്റർ വിട്ടു.. പിന്നീട് എപ്പോളെങ്കിലും ആ കാര്യം

💬 Comments

View all comments