Chapter Title : റോക്കി 5 [സാത്യകി]
വച്ചു.. എനിക്ക് ആണേൽ ടെൻഷൻ കാരണം നെഞ്ചിടിപ്പും രോമാഞ്ചവും ഒക്കെ ഒരുമിച്ച് ഉണ്ടായി.. ഇങ്ങനെ അവളെ കെട്ടിപ്പിടിച്ചു കിടക്കുന്നത് ഒക്കെ ഞാൻ ഒരുപാട് സ്വപ്നം കണ്ടിട്ടുള്ളതാണ്. നിനച്ചിരിക്കാതെ ആ ഭാഗ്യം വന്നു ചേർന്നതിൽ എനിക്ക് സന്തോഷം തോന്നി. പക്ഷെ അത് പറഞ്ഞിട്ട് കാര്യമില്ല. അവൾ ആണേൽ നല്ല ഉറക്കമാണ്. എനിക്ക് ആണ് ബോധം ഉള്ളത്. ഞാൻ ആ മാന്യത കാണിക്കണം.. മനസില്ല മനസോടെ ഞാൻ അവളുടെ കൈ വീണ്ടും എടുത്തു മാറ്റി..
ഇനി റിസ്ക് എടുക്കാതെ ഇരിക്കാൻ എഴുന്നേറ്റ് മാറി പോയി കിടന്നാലോ എന്ന് ഞാൻ ചിന്തിച്ചു തുടങ്ങിയപ്പോളേക്കും അവളുടെ കൈകൾ വീണ്ടും എന്റെ നെഞ്ചിൽ വന്നു വീണു. ഇത്തവണ അവൾ കുറച്ചു കൂടി എന്നിലേക്ക് നീങ്ങി വന്നു. അവളുടെ കാലുകളും എന്റെ മേൽ പിണഞ്ഞു വച്ചു. ഇനി അവളെ നീക്കി കിടത്താനും പണിയാണ്. അത് പോലെ ആണ് അവൾ കാൽ എന്റെ മേലെ കൂടി ഇട്ടിരിക്കുന്നത്.. മഴയുടെ ഒരു കുളിർ മുറിയിൽ ആകമാനം ഉണ്ടായിരുന്നു. അത് കൊണ്ടാവണം അവൾ ചൂട് പിടിച്ചു എന്റെ നെഞ്ചിലേക്ക് അറിയാതെ അടുത്തോണ്ട് ഇരുന്നത്.. ചെറുതായ് അവളെ നീക്കാനുള്ള എന്റെ ശ്രമങ്ങൾ എല്ലാം വിഫലമായി. ഇഷാനി ഒരു മുല്ലവള്ളിയെ പോലെ എന്നിൽ പിണഞ്ഞു കിടന്നു. എന്റെ പ്രതിരോധത്തിനും ഒരു പരിധി ഉണ്ടല്ലോ... അധികം കഴിയാതെ ഞാനും ആ സുഖം പിടിച്ചു കിടന്നു. അവളുടെ തോളൊപ്പം ഉള്ള ചുരുളിമയുള്ള മുടികൾ എന്റെ മുഖത്ത് ചിതറി കിടന്നു.. അതിലൂടെ ഞാൻ അവളുടെ ഗന്ധം ആസ്വദിച്ചു.. ഈ സാധനത്തിനെ അങ്ങ് ഞെക്കി പൊട്ടിച്ചാലോ എന്ന് വരെ
💬 Comments
View all comments