Chapter Title : റോക്കി 5 [സാത്യകി]
ഞാൻ പിന്നെ അതിന് മേലെ തർക്കിക്കാൻ പോയില്ല. അവൾ ഉള്ളപ്പോൾ എന്തായാലും ഞാൻ അത് തൊടാൻ പോണില്ല. പിന്നെ അത് അടിക്കാൻ ഒരു മൂഡും തോന്നിയിരുന്നില്ല. പക്ഷെ അന്ന് വൈകിട്ട് മഴ ചാറിയപ്പോൾ ഒരെണ്ണം വീശായിരുന്നു എന്ന് വെറുതെ തോന്നി. മഴ പെയ്തിട്ട് കുറച്ചു ദിവസം ആയിരുന്നു. മഴ പെയ്യുന്നതിന് മുമ്പ് ഞാൻ ടെറസിൽ കിടന്ന മെത്ത എടുത്തു താഴെ കൊണ്ട് വന്നു. അല്ലേൽ അത് നനയും അവിടെ കിടന്നു.. അന്ന് രാത്രി ഉറങ്ങാൻ നല്ല സുഖം ആയിരുന്നു. പുറത്തെ മഴയുടെ ചെറിയ ഇരമ്പൽ കേട്ട് ഉറങ്ങാൻ നല്ല ഫീലാണ്..
രാത്രി എപ്പോളോ നല്ലൊരു ഇടി വെട്ടിയപ്പോൾ ഞാൻ ഒന്ന് ചെറുതായ് ഉണർന്ന്.. പുറത്ത് മഴ ഇടിച്ചു കുത്തി പെയ്യുന്നുണ്ട്.. ഇടയ്ക്ക് തോർന്നതായിരുന്നു. ഇപ്പോൾ പിന്നെയും പെയ്യാൻ തുടങ്ങി. പുറത്തെ മഴയുടെ താണ്ടവം ശ്രദ്ധിച്ചു കിടന്നപ്പോ ആണ് ഞാൻ എന്റെ വയറിലൂടെ ഒരു കൈ പിണഞ്ഞു കിടക്കുന്നത് കണ്ടത്. ഇഷാനി ഉറക്കത്തിൽ അറിയാതെ എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്.. ഞാൻ നല്ലത് പോലെ നീങ്ങി അറ്റത്താണ് കിടക്കുന്നത്. ഞങ്ങൾക്കിടയിൽ അധികം ടച്ച് വരാത്ത രീതിയിൽ. പക്ഷെ അവൾ നീങ്ങി എന്റെ അടുത്തേക്ക് വന്നതാണ്. അതൊന്നും ചിലപ്പോൾ അവളോട് പറഞ്ഞിട്ട് കാര്യമില്ല. ഈ കാര്യങ്ങളിൽ ഒക്കെ ഇഷാനി വേറൊരു രീതിയിൽ ആണ് പ്രതികരിക്കുക. ആ പേടിയിൽ ഞാൻ അവളുടെ കൈ എടുത്തു നീക്കി ഇട്ടു..
ഞാൻ കൈ നീക്കി വച്ച ഉടനെ തന്നെ അവൾ വീണ്ടും പൂച്ചക്കുട്ടിയെ പോലെ എന്നോട് ചേർന്നു കിടന്നു കൈ വീണ്ടും എന്റെ മേലേക്ക് കയറ്റി
💬 Comments
View all comments